LATEST

6/recent/ticker-posts

Header Ads Widget

കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; പവന് 960 രൂപ കൂടി



*കൊച്ചി*: കേരളത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും വന്‍ വര്‍ധന. ഗ്രാമിന് 120 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,360 രൂപയായി ഉയര്‍ന്നു. പവന്റെ വിലയില്‍ 960 രൂപയുടെ വര്‍ധനവും ഇന്നുണ്ടായി. പവന്റെ വില 1,14,880 രൂപയായാണ് ഉയര്‍ന്നത്.

18കാരറ്റ് സ്വര്‍ണത്തിന്‍േറയും വില വര്‍ധിച്ചു. ഗ്രാമിന് 100 രൂപയും പവന് 800 രൂപയുമാണ് കൂടിയത്. യഥാക്രമം 11,800 രൂപയായും 94,400 രൂപയുമായാണ് വില ഉയര്‍ന്നത്.

രാജ്യാന്തര വിപണിയില്‍ നഷ്ടത്തോടെയാണ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. ഔണ്‍സിന് 4,468 ഡോളറിലാണ് വ്യാപാരം.അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് സെപ്റ്റംബറില്‍ പലിശനിരക്ക് ഉയര്‍ത്താനുള്ള സാധ്യത കുറയുമെന്ന പ്രതീക്ഷയാണ് സ്വര്‍ണത്തിന് പിന്തുണയായത്.

Post a Comment

0 Comments