LATEST

6/recent/ticker-posts

Header Ads Widget

റോഡപകടങ്ങളിൽ പെടുന്നവർക്ക് ആശ്വാസം; 1.50 ലക്ഷം രൂപയുടെ സൗജന്യ ചികിത്സയുമായി 'പി.എം. രാഹത്ത്' പദ്ധതി..



*റോഡപകടങ്ങളിൽപ്പെടുന്നവർക്ക് സൗജന്യ അടിയന്തര ചികിത്സ ഉറപ്പാക്കുന്ന കേന്ദ്ര സർക്കാരിന്റെ 'പി.എം. രാഹത്ത്' പദ്ധതി കേരളത്തിൽ നടപ്പാക്കാൻ ഒരുങ്ങുന്നു.* *അപകടത്തിൽപ്പെടുന്നവർക്ക് പണമില്ലാത്തതിന്റെ പേരിൽ ചികിത്സ വൈകാതിരിക്കാൻ 1.50 ലക്ഷം രൂപ വരെയുള്ള ചികിത്സ ഉറപ്പുനൽകുന്നതാണ് ഈ പദ്ധതി.* *വാഹനാപകടങ്ങളിൽ ഇരയാകുന്നവരുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായകമായ 'ഗോൾഡൻ അവർ' അഥവാ ആദ്യ മണിക്കൂറുകളിലെ ചികിത്സ ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും.*

*പദ്ധതി തുക വർധിപ്പിക്കണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നെങ്കിലും സാധാരണക്കാർക്ക് പ്രയോജനകരമായ പദ്ധതി ആയതിനാൽ വൈകാതെ തന്നെ നടപ്പിലാക്കാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.*
*പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ പ്രത്യേക യോഗങ്ങൾ ചേരും.* 

*അപകടങ്ങളുടെ കണക്കുകൾ, ആശുപത്രികളുടെ വിവരങ്ങൾ, റോഡുകളിലെ അശാസ്ത്രീയത തുടങ്ങിയവ യോഗത്തിൽ ചർച്ച ചെയ്യും.*മോട്ടോർ വെഹിക്കിൾ ആക്സിഡന്റ് ഫണ്ട് വഴി തുക നേരിട്ട് സർക്കാർ, സ്വകാര്യ ആശുപത്രികൾക്ക് ലഭ്യമാക്കും.* *ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ അപകടത്തിൽപ്പെട്ടാലും വാഹനം ഇടിച്ചു കടന്നുകളഞ്ഞാലും ബജറ്റ് വിഹിതത്തിലൂടെ ചികിത്സ ഉറപ്പാക്കും.*

*സ്റ്റേറ്റ് ഹെൽത്ത് ഏജൻസി (എസ്.എച്ച്.എ) വഴി 10 ദിവസത്തിനകം ക്ലെയിമുകൾ തീർപ്പാക്കി, ആദ്യ 7 ദിവസത്തിനുള്ളിൽ 1.50 ലക്ഷം രൂപ വരെയുള്ള ചികിത്സ ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.*


Post a Comment

0 Comments