LATEST

6/recent/ticker-posts

Header Ads Widget

റേഷൻ കടകളിൽ 12,583 ഓണക്കിറ്റുകൾ ബാക്കി; മലപ്പുറം ജില്ലയിൽ 645; വാങ്ങിത്തീർക്കാതെ കാർഡുടമകൾ; കേടുവരുമെന്ന ആശങ്കയിൽ വ്യാപാരികൾ..!


​
*സംസ്ഥാനത്തെ റേഷൻ കടകൾ വഴി വിതരണം ചെയ്യാനെത്തിച്ച ഓണക്കിറ്റുകളിൽ 12,583 എണ്ണം വിതരണം ചെയ്യാനാകാതെ കെട്ടിക്കിടക്കുന്നതായി റിപ്പോർട്ട്. ഓണക്കാലത്ത് വിതരണം കൃത്യമായി നടക്കാതിരുന്നതും, സെപ്റ്റംബറിലും കിറ്റ് വിതരണം തുടരുന്നുണ്ടെന്ന വിവരം അർഹരായ ഗുണഭോക്താക്കൾ അറിയാത്തതുമാണ് ഇത്രയധികം കിറ്റുകൾ ബാക്കിയാകാൻ കാരണം.*

*​സംസ്ഥാനത്തൊട്ടാകെ മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമായി 38,876 ഓണക്കിറ്റുകളാണ് സർക്കാർ അനുവദിച്ചിരുന്നത്. എന്നാൽ ഓണക്കാലത്ത് 18,000-ത്തോളം കിറ്റുകൾ വിതരണം ചെയ്യാനാവാതെ ബാക്കിയായി.* 

*തുടർന്ന് സെപ്റ്റംബറിൽ വിതരണം പൂർത്തിയാക്കാൻ ശ്രമിച്ചെങ്കിലും അയ്യായിരത്തോളം പേർ മാത്രമാണ് വാങ്ങാനെത്തിയത്. ഇതോടെ അനുവദിച്ച കിറ്റുകളുടെ മൂന്നിലൊന്നും കെട്ടിക്കിടക്കുന്ന സ്ഥിതിയാണുള്ളത്.* ​

*ഏറ്റവും കൂടുതൽ കിറ്റുകൾ ബാക്കിയായത് തിരുവനന്തപുരം ജില്ലയിലാണ് (1230). തൃശൂരിൽ 1504 കാർഡുടമകളും കോഴിക്കോട്ട് 1380 പേരും കിറ്റ് വാങ്ങാനെത്തിയില്ല. കൊല്ലത്ത് 1229, ഇടുക്കിയിൽ 1010, എറണാകുളത്ത് 924, ആലപ്പുഴയിൽ 890, പാലക്കാട് 869, പത്തനംതിട്ടയിൽ 802, മലപ്പുറത്ത് 645, കണ്ണൂരിൽ 547, കാസർകോട് 541, വയനാട്ടിൽ 519, കോട്ടയത്ത് 493 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്കുകൾ.*

*​കടകളിലെ പരിമിതമായ സ്ഥലത്ത് കിറ്റുകൾ കെട്ടിക്കിടക്കുന്നത് റേഷൻ വ്യാപാരികൾക്ക് വലിയ ബാധ്യതയായിട്ടുണ്ട്. സാധനങ്ങൾ കേടുവരുകയും എലി ശല്യം രൂക്ഷമാകുകയും ചെയ്യുമോയെന്ന ആശങ്കയിലാണ് വ്യാപാരികൾ.* 

*ഇതിനിടെ, തുടർച്ചയായി റേഷൻ വിഹിതം കൈപ്പറ്റാത്ത വെള്ള കാർഡ് ഉടമകളെ ഒഴിവാക്കാൻ പൊതുവിതരണ വകുപ്പ് റേഷൻ കാർഡ് ശുദ്ധീകരണ നടപടികൾ ആരംഭിച്ചിട്ടുണ്ട്. രണ്ടു കിലോ അരി മാത്രം ലഭിക്കുന്നതിനാൽ ഭൂരിഭാഗം വെള്ള കാർഡുടമകളും കടകളിലെത്താറില്ല.* 

*അതേസമയം വെള്ള കാർഡുകാരുടെ അരിവിഹിതം വർദ്ധിപ്പിക്കുന്ന കാര്യവും സർക്കാരിന്റെ പരിഗണനയിലുണ്ട്.*

Post a Comment

0 Comments