LATEST

6/recent/ticker-posts

Header Ads Widget

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; ഒരു പ്രതി കൂടി പിടിയിൽ, അറസ്റ്റിലായത് വിദേശത്തേക്ക് കടന്ന ഇരുപത്തേഴാം പ്രതി


തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയൻറെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒരാൾ കൂടി പിടിയിലായി. സംഭവത്തിന് പിന്നാലെ വിദേശത്തേക്ക് കടന്ന ഇരുപത്തേഴാം പ്രതിയാണ് പിടിയിലായത്. ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ പ്രതിയെ ഇന്ന് രാവിലെയാണ് അറസ്റ്റ് ചെയ്‌തത്. ആദർശ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ കേരളത്തിൽ എത്തിക്കാൻ മ്യൂസിയം പോലീസ് ചെന്നൈയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. ഇയാളെ പിടികൂടാൻ നേരത്തെ തന്നെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതേസമയം, കേസിൽ പ്രതിയായ പാളയം സന്തോഷ് ഇപ്പോഴും ഒളിവിൽ കഴിയുകയാണ്

Post a Comment

0 Comments