LATEST

6/recent/ticker-posts

Header Ads Widget

കുതിപ്പിന് വിരാമമിട്ട് സ്വർണ്ണവിലയിൽ നേരിയ ആശ്വാസം ; ഇന്ന് കുറഞ്ഞത് പവന്ന് ₹280





       

നാലു ദിവസത്തിനിടെ 6000 രൂപയില്‍ അധികം വര്‍ധിച്ച് വലിയ കുതിപ്പ് നടത്തിയ സ്വര്‍ണം ഇന്ന് ബ്രേക്കിട്ട് റിവേഴ്‌സ് ഗിയര്‍ എടുത്തു. നേരിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത് എങ്കിലും ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രതീക്ഷയാണ്. സ്വര്‍ണവില അടിസ്ഥാനമാക്കിയാണ് പണിക്കൂലിയും നികുതിയും കണക്കാക്കുക. അതുകൊണ്ടുതന്നെ സ്വര്‍ണവിലയിലെ കുറവിന് ആനുപാതികമായി അനുബന്ധ ചെലവും കുറയും.

കേരളത്തില്‍ ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 111440 രൂപയാണ് വില. 280 രൂപയാണ് കുറഞ്ഞിരിക്കുന്നത്. ഗ്രാമിന് 13930 രൂപയാണ് നല്‍കേണ്ടത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 11445 രൂപയും പവന് 91560 രൂപയും നല്‍കണം. അതേസമയം, വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഗ്രാമിന് 245 രൂപയില്‍ തുടരുകയാണ്. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന് നേരിയ ഇടിവ് വന്ന് 4325 ഡോളറിലെത്തി.

അതേസമയം, കേരളത്തില്‍ 14 കാരറ്റ് സ്വര്‍ണം ഗ്രാമിന് 8915 രൂപയും പവന് 71320 രൂപയുമാണ് ഇന്ന് നല്‍കേണ്ടത്. 9 കാരറ്റ് സ്വര്‍ണം ഗ്രാമിന് 5750 രൂപയും പവന് 46000 രൂപയും നല്‍കണം. ഈ കാരറ്റുകളില്‍ ആഭരണം മാത്രമേ കിട്ടൂ. ഇവ ബാങ്ക് ലോണ്‍ എടുക്കുന്നതിന് ഈടായി സ്വീകരിക്കില്ല. ഉപഭോക്താവ് തിരിച്ചു വില്‍ക്കുന്ന വേളയില്‍ ഈ കാരറ്റ് സ്വര്‍ണത്തിന്റെ മൂല്യമേ കിട്ടൂ.

ബ്രെന്റ് ക്രൂഡ് ഓയില്‍ ബാരല്‍ വില 85 ഡോളറിലേക്ക് അടുക്കുകയാണ്. ഹോര്‍മുസ് തുറക്കില്ല എന്ന ഇറാന്റെ പ്രസ്താവനയാണ് വില കൂടാന്‍ കാരണം. ഇതോടെ ഡോളര്‍ സൂചിക വീണ്ടും 100ലേക്ക് അടുക്കാന്‍ തുടങ്ങി. രൂപയുടെ മൂല്യം അല്‍പ്പം ഇടിഞ്ഞ് 95.23 ആയി. ഈ മാസം കേരളത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പവന്‍ വില 105600 രൂപയും കൂടി വില 111720 രൂപയുമാണ്.

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്നവര്‍ക്ക് ചുരുങ്ങിയത് 1.20 ലക്ഷം രൂപ ചെലവ് വരുമെന്നാണ് കരുതുന്നത്. അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ചേര്‍ത്താണിത്. ആഭരണം വാങ്ങുന്ന വേളയില്‍ പണിക്കൂലി കുറയ്ക്കാന്‍ ഉപഭോക്താവ് വില പേശേണ്ടി വരും. ഡിസൈന്‍ കുറവുള്ള ആഭരണങ്ങള്‍ക്ക് വലിയ പണിക്കൂലി നല്‍കേണ്ടതില്ല.

2026 ഓഗസ്റ്റ് 10-ലെ ഏറ്റവും പുതിയ വിപണി വിവരങ്ങൾ പ്രകാരം, പ്രധാന വിദേശ കറൻസികളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യൻ രൂപയുടെ (INR) ഏകദേശ വിനിമയ നിരക്കുകൾ താഴെ നൽകുന്നു:

1 യു.എസ് ഡോളർ (USD): ₹95.23
1 യൂറോ (EUR): ₹110.10
1 ബ്രിട്ടീഷ് പൗണ്ട് (GBP): ₹128.46
1 യു.എ.ഇ ദിർഹം (AED): ₹25.93
1 സൗദി റിയാൽ (SAR): ₹25.40
1 ഒമാനി റിയാൽ (OMR): ₹247.35
1 ഖത്തറി റിയാൽ (QAR): ₹26.15
1 കുവൈത്തി ദിനാർ (KWD): ₹310.75
1 ബഹ്റൈനി ദിനാർ (BHD): ₹252.95.


Post a Comment

0 Comments