*കോട്ടക്കൽ രണ്ടത്താണി പൂവൻചിനയിൽ അപ്രതീക്ഷിതമായി വെള്ളത്തിൽ വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. പൂവൻചിന സ്വദേശി നിഹാൽ പി.പി (7) ആണ് ദാരുണമായി മരണപ്പെട്ടത്.*
*പുന്നത്തല എ.എം.യു.പി സ്‌കൂളിലെ രണ്ടാം ക്ലാസ് (2-സി) വിദ്യാർത്ഥിയാണ് പരേതനായ നിഹാൽ.*
*കളിക്കുന്നതിനിടയിൽ അപ്രതീക്ഷിതമായി വെള്ളത്തിൽ വീഴുകയായിരുന്നു. അപകടം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ കുട്ടിയെ കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ എത്തിച്ചു.*
*തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച് വെന്റിലേറ്ററിൽ വിദഗ്‌ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.*
*പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.*
0 Comments