LATEST

6/recent/ticker-posts

Header Ads Widget

വീട്ടിനുള്ളിലേക്ക് കാട്ടുപന്നി ഓടിക്കയറി; കുഞ്ഞിനെ കോരിയെടുത്ത് വാതിലടച്ച് വീട്ടമ്മ..



*വീട്ടിനുള്ളിലേക്ക് അപ്രതീക്ഷിതമായി ഭീതിവിതച്ച് കാട്ടുപന്നി ഓടിക്കയറി. മഞ്ചേരി തുറക്കൽ തടത്തിപ്പറമ്പ് സ്വദേശിയുടെ വീട്ടിനുള്ളിലേക്കാണ് വന്യജീവി ഭീഷണി സൃഷ്ടിച്ച് പന്നി പ്രവേശിച്ചത്.*

*റൂമിലെ തൊട്ടിലിൽ കുഞ്ഞ് കിടന്നുറങ്ങുന്ന സമയത്തായിരുന്നു അപകടകരമായ രീതിയിൽ പന്നി അകത്തേക്ക് ഓടിയെത്തിയത്. ​അപകടം തിരിച്ചറിഞ്ഞ വീട്ടമ്മ സമയോചിതമായി ഇടപെട്ട് തൊട്ടിലിലുണ്ടായിരുന്ന കുഞ്ഞിനെ പെട്ടെന്ന് കോരിയെടുത്ത് മുറിക്ക് പുറത്തിറങ്ങി വാതിലടയ്ക്കുകയായിരുന്നു.*

*ഇതോടെ കാട്ടുപന്നി റൂമിനുള്ളിൽ കുടുങ്ങി. തുടർന്ന് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് സംഘത്തിന്റെ സാന്നിധ്യത്തിൽ പന്നിയെ വെടിവെച്ചുകൊന്നു.*

*​ദിവസങ്ങൾക്ക് മുമ്പ് ഒതുക്കുങ്ങലിലും സമാനമായ രീതിയിൽ വീടിന്റെ മുൻവാതിൽ തുറന്നുകിടന്ന സമയത്ത് തെരുവുനായ അകത്തുകയറി തൊട്ടിലിൽ ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള ആൺകുഞ്ഞിനെ കടിച്ചുകീറിയിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ട് വീട്ടുകാർ ഓടിയെത്തി ബഹളം വെച്ചതോടെയാണ് നായ പുറത്തേക്ക് ഓടിയത്.* 

*വീടുകൾക്കുള്ളിലേക്ക് പോലും വന്യജീവികളും തെരുവുനായ്ക്കളും ആക്രമണകാരികളായി കയറുന്നത് ജനങ്ങൾക്കിടയിൽ വലിയ ഭീതി പരത്തുന്നുണ്ട്.

Post a Comment

0 Comments