LATEST

6/recent/ticker-posts

Header Ads Widget

പാണക്കാട് മലപ്പുറം നഗരസഭ ഹെൽത്ത് സെന്റർ നിർമാണം ചാമക്കയത്തേക്ക് മാറ്റണം,


പാണക്കാട് എടയ്പ്പാലത്ത് മണ്ണിടിച്ചിൽ ഭീഷണിയായതിനെ തുടർന്ന് നിർമ്മാണം പ്രതിസന്ധിയിൽ ആയ മലപ്പുറം നഗരസഭയുടെ പ്രാഥമികാരോഗ്യ കേന്ദ്രം പാണക്കാട് ചാമക്കയം ഭാഗത്തേക്ക് മാറ്റണം
                            2015 ൽ പാണക്കാട് തോണിക്കടവിൽ യാതൊരു സൗകര്യവുമില്ലാത്ത വാടക കെട്ടിടത്തിൽ ആണ് ഹെൽത്ത് സെന്റർ ഇപ്പോൾ പ്രവർത്തിച്ച് കൊണ്ടിരിക്കുന്നത്. ദിനംപ്രതി നൂറിൽപരം രോഗികൾ ഈ ഹെൽത്ത് സെന്ററിൽ ചികിൽസ തേടി വരുന്നുണ്ട്. സമീപ പ്രദേശങ്ങളിൽ ഒന്നും ഹെൽത്ത് സെന്ററുകൾ നിലവിൽ ഇല്ല.
             പാണക്കാട് ചാമക്കയം പാർക്കിന് സമീപം പൊതുമരാമത്ത് വകുപ്പിന്റെ കൈവശമുള്ള 25 സെന്റ് (റി.സ. നമ്പർ88/1) ഭൂമിയിൽ ആരോഗ്യ കേന്ദ്രം നിർമ്മിക്കണമെന്ന് പാണക്കാട് പൗരസമിതിയും പ്രദേശവാസികളും ആവശ്യപ്പെടുന്നു.
               
                    

Post a Comment

0 Comments