*ഓണക്കാല വിപണിയിലെ വിലക്കയറ്റം തടയാനും പൊതുജനങ്ങള്‍ക്ക് ന്യായവിലയില്‍ നിത്യോപയോഗ സാധനങ്ങള്‍ ലഭ്യമാക്കാനുമായി കണ്സ്യൂമർഫെഡ് ഒരുക്കുന്ന ഓണം വിപണികള്‍ക്ക് മലപ്പുറം ജില്ലയില്‍ തുടക്കമായി.*
*സഹകരണ വകുപ്പിന്റെയും വിവിധ സർവീസ് സഹകരണ ബാങ്കുകളുടെയും നേതൃത്വത്തില്‍ ജില്ലയില്‍ സജ്ജമാക്കിയ 148 ഓണം വിപണികളുടെ ജില്ലാതല ഉദ്ഘാടനവും മലപ്പുറം സർവീസ് സഹകരണ ബാങ്ക് സംഘടിപ്പിക്കുന്ന ഓണം ഫെയർ 2026-ന്റെ ഉദ്ഘാടനവും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി നിർവഹിച്ചു.*
*ആഘോഷവേളകളില്‍ സാധാരണക്കാർക്ക് ആശ്വാസമേകാൻ സർക്കാരും വിവിധ സർക്കാർ ഏജൻസികളും സഹകരണ മേഖലയും കാര്യക്ഷമമായി വിപണിയില്‍ ഇടപെടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. മേളകളില്‍ ഗുണനിലവാരമുള്ള ഉത്പന്നങ്ങള്‍ ആകർഷകമായ വിലക്കുറവില്‍ ലഭ്യമാക്കിയിട്ടുണ്ടെന്നും ജനങ്ങള്‍ ഈ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം.*
0 Comments