*അരീക്കോട് പാലത്തിൽ നിന്ന് രാത്രിയിൽ ഒരാൾ പുഴയിലേക്ക് ചാടി. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം നടന്നത്.*
*ഇയാൾ പാലത്തിന്റെ കൈവരിയിൽ നിന്ന് പുഴയിലേക്ക് ചാടാൻ ഒരുങ്ങുന്നത് കണ്ട അതുവഴി വന്ന മറ്റ് വാഹനങ്ങളിലെ യാത്രക്കാർ തടയാനായി ഓടിയെത്തിയെങ്കിലും, അവർ അടുത്തെത്തുമ്പോഴേക്കും ഇയാൾ പുഴയിലേക്ക് ചാടുകയായിരുന്നു.*
*ഉടൻ തന്നെ യാത്രക്കാരും ദൃക്‌സാക്ഷികളും ചേർന്ന് വിവരം നാട്ടുകാരെയും പോലീസിനെയും അറിയിച്ചു.*
*സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ അരീക്കോട് പോലീസും സന്നദ്ധസേനാ പ്രവർത്തകരും നാട്ടുകാരും ചേർന്ന് പുഴയിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. രാത്രിയായതും പുഴയിലെ ശക്തമായ ഒഴുക്കും തിരച്ചിലിന് വെല്ലുവിളി ഉയർത്തുന്നുണ്ട്.*
*പുഴയിലേക്ക് ചാടിയ ആളെ തിരിച്ചറിയാനുള്ള ശ്രമങ്ങളും പോലീസ് നടത്തിവരികയാണ്.
0 Comments