*കോഴിക്കോട്:* സ്വർണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് ഗ്രാമിന് 100 രൂപയാണ് വർധിച്ചത്. ഇതോടെ സ്വർണവില ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലെത്തി.
ഒരു പവൻ (8 ഗ്രാം) സ്വർണത്തിന് 1,11,720 രൂപയും ഗ്രാമിന് 13,965 രൂപയുമാണ് ഇന്നത്തെ വില.
ജനുവരി 29നാണ് സ്വർണം റെക്കോർഡ് വിലയിലെത്തിയത്. അന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 16,395 രൂപയും ഒരു പവന് 1,31,160 രൂപയുമായിരുന്നു വില.
ഒരു ഘട്ടത്തിൽ കേരളത്തിലെ സ്വർണവില ഗ്രാമിന് 12,845 രൂപയും പവന് 1,02,760 രൂപയും വരെ താഴ്ന്നിരുന്നു. റെക്കോർഡ് വിലയിൽ നിന്ന് ഗ്രാമിന് 3,550 രൂപയും പവന് 28,400 രൂപയും കുറഞ്ഞിരുന്നു.
അതായത്, റെക്കോർഡ് പവൻ വിലയിൽ നിന്ന് ഏകദേശം 21.6 ശതമാനം ഇടിവാണ് ഒരുഘട്ടത്തിൽ രേഖപ്പെടുത്തിയത്.
ഇന്നത്തെ സ്വർണവില
1 ഗ്രാം: ₹13,965 1 പവൻ: ₹1,11,720
0 Comments