LATEST

6/recent/ticker-posts

Header Ads Widget

വൈദ്യുതി കണക്ഷൻ തടസ്സം നീങ്ങി; ചീക്കോട് കുടിവെള്ള പദ്ധതി ഉടൻ യാഥാർത്ഥ്യമാകും..


​ 
*വർഷങ്ങളായി സാങ്കേതിക തടസ്സങ്ങളിൽ കുടുങ്ങി നിലച്ചുകിടന്ന ചീക്കോട് കുടിവെള്ള പദ്ധതിയുടെ പ്രതിസന്ധികൾക്ക് പരിഹാരമാകുന്നു. ജലവിഭവ, വൈദ്യുതി വകുപ്പുകളുടെ ഉന്നതതല സംയുക്ത യോഗത്തിലാണ് പദ്ധതിയുമായി ബന്ധപ്പെട്ട നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായത്.*

*​മൂന്നര വർഷത്തോളമായി മുടങ്ങിക്കിടന്ന വൈദ്യുതി കണക്ഷൻ ലഭ്യമാക്കുന്നതിനായി കേരള വാട്ടർ അതോറിറ്റി നൽകേണ്ട 35 ലക്ഷം രൂപയുടെ സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക ഉടൻ അനുവദിക്കും.* 

*തുക ലഭിച്ചാലുടൻ പദ്ധതി പ്രദേശത്തേക്ക് ആവശ്യമായ വൈദ്യുതി കണക്ഷൻ നൽകുമെന്ന് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ഉറപ്പുനൽകിയിട്ടുണ്ട്.*

*​19 എം.എൽ.ഡി വെള്ളം സംഭരിക്കാൻ ശേഷിയുള്ള വലിയൊരു പദ്ധതിയാണിത്. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ചീക്കോട് മേഖലയിലെ 3,500-ലധികം കുടുംബങ്ങൾക്ക് പുതിയ കുടിവെള്ള കണക്ഷനുകൾ ലഭ്യമാകും.*

*ഇതോടെ പ്രദേശത്ത് ദീർഘകാലമായി നിലനിൽക്കുന്ന കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Post a Comment

0 Comments