*കരിപ്പൂരിൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയ പ്രവാസി യാത്രക്കാരുടെ ലഗേജ് ബാഗുകൾ പൊട്ടിച്ച് സാധനങ്ങൾ കവർന്നതായി പരാതി.*
*റിയാദിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ യാത്രക്കാരുടെ ലഗേജുകളിൽ നിന്നാണ് ലക്ഷക്കണക്കിന് രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടതായി പരാതി ഉയർന്നിട്ടുള്ളത്.*
*ഇന്നലെ രാവിലെ റിയാദിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാർക്കാണ് ഈ ദുരനുഭവം ഉണ്ടായത്.*
*വിമാനമിറങ്ങി ലഗേജ് ലഭിക്കുന്നതിനായി നാല് മണിക്കൂറോളമാണ് യാത്രക്കാർക്ക് വിമാനത്താവളത്തിനുള്ളിൽ കാത്തിരിക്കേണ്ടി വന്നത്.*
*ഒടുവിൽ ബാഗേജുകൾ ബെൽറ്റിലെത്തിയപ്പോഴാണ് പല ബാഗുകളും പൊട്ടിച്ച നിലയിൽ കണ്ടെത്തിയത്. അകത്തുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കളും സാധനങ്ങളും നഷ്ടപ്പെട്ടിട്ടുണ്ടെന്നും യാത്രക്കാർ ആരോപിക്കുന്നു.*
*സംഭവവുമായി ബന്ധപ്പെട്ട് എയർലൈൻ അധികൃതരോടും കസ്റ്റംസ് ഉദ്യോഗസ്ഥരോടും പരാതിപ്പെട്ടുവെങ്കിലും തൃപ്തികരമായ യാതൊരു വിശദീകരണവും നൽകാൻ അവർ തയ്യാറായില്ലെന്ന് യാത്രക്കാർ പറഞ്ഞു. പെരുന്നാൾ-അവധി സീസണുകളിൽ പ്രവാസികളെ വലയ്ക്കുന്ന ഇത്തരം കവർച്ചാ സംഘങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്ന് പ്രവാസികൾ.
0 Comments