LATEST

6/recent/ticker-posts

Header Ads Widget

മലപ്പുറത്ത് ഓണവിപണി ലക്ഷ്യമിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ മിന്നൽ പരിശോധന; 82 സ്ഥാപനങ്ങൾക്ക് നോട്ടിസ്..


*ഓണവിപണിയിൽ വിറ്റഴിക്കുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണമേന്മയും ശുചിത്വവും ഉറപ്പാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിലുടനീളം പരിശോധന കർശനമാക്കി.* 

*കഴിഞ്ഞമാസം 27-ന് ആരംഭിച്ച 'ഓണം സ്പെഷൽ ഡ്രൈവിന്റെ' ഭാഗമായി ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയ 82 സ്ഥാപനങ്ങൾക്കാണ് പിഴ ചുമത്താൻ നോട്ടിസ് നൽകിയത്.*

*​ഇതുവരെ നടത്തിയ 730 പരിശോധനകളിൽ നിന്നായി 1.75 ലക്ഷം രൂപ പിഴയിനത്തിൽ ഈടാക്കി. അതീവ ഗുരുതരമായ ശുചിത്വക്കുറവ് കണ്ടെത്തുകയും ആവശ്യമായ ലൈസൻസുകളില്ലാതെ പ്രവർത്തിക്കുകയും ചെയ്ത മൂന്ന് സ്ഥാപനങ്ങൾ പൂർണമായി അടച്ചുപൂട്ടാൻ നിർദേശം നൽകി.*

Post a Comment

0 Comments