*മുന്നിൽ പോയ ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കാർ നിയന്ത്രണം വിട്ട് റോഡിൽ തലകീഴായി മറിഞ്ഞു. മേലെ ചേളാരി മാതാപ്പുഴ റോഡ് ജങ്ഷനിൽ ആണ് സംഭവം. മാതാപ്പുഴ റോഡിൽ നിന്ന് ഹൈവേയുടെ സർവീസ് റോഡിലേക്ക് കയറുന്ന വളവിലാണ് അപകടം ഉണ്ടായത്.*
*കാറിലുണ്ടായിരുന്ന യാത്രക്കാരൻ അത്ഭുതകരമായി നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. മാതാപ്പുഴ റോഡിൽ നിന്നും സർവീസ് റോഡിലേക്ക് കയറുന്ന വളവ് തിരിയുന്നതിനിടെയാണ് കാർ പെട്ടെന്ന് നിയന്ത്രണം വിട്ടത്.*
*മുന്നിൽ പോവുകയായിരുന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ഡ്രൈവർ വാഹനം പെട്ടെന്ന് വെട്ടിക്കുകയായിരുന്നു. ഇതോടെ നിയന്ത്രണം പൂർണ്ണമായി നഷ്ടമായ കാർ റോഡിൽ തലകീഴായി മറിയുകയായിരുന്നു.*
*അപകടസമയത്ത് സർവീസ് റോഡിലൂടെ വന്നിരുന്ന മറ്റൊരു ബൈക്കിൽ കാർ ചെറുതായി തട്ടിയെങ്കിലും, ബൈക്ക് യാത്രികൻ ഭാഗ്യവശാൽ വലിയ പരിക്കുകളൊന്നുമേൽക്കാതെ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.*
*അപകടത്തിൽ കാറിന്റെ മുൻഭാഗത്തിനടക്കം സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഓടിക്കൂടിയ നാട്ടുകാരാണ് കാറിലുണ്ടായിരുന്നയാളെ പുറത്തെടുത്തത്.*
0 Comments