LATEST

6/recent/ticker-posts

Header Ads Widget

ഖത്തര്‍ മുന്‍ അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ ഥാനി അന്തരിച്ചു



ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയുടെ പിതാവും മുന്‍ അമീറുമായ ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ ഥാനി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ആയിരുന്നു മരണം. 1995 മുതല്‍ 2013 വരെ ഖത്തറിന്റെ അമീറായിരുന്ന ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍ഥാനി. 2013 ലാണ് തന്റെ നാലാമത്തെ മകനായ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിക്ക് അദ്ദേഹം കിരീടം കൈമാറിയത്. ആധുനിക ഖത്തറിന്റെ മുഖ്യ ശില്‍പിയായിരുന്ന പിതാവ് അമീറിന്റെ വിയോഗത്തില്‍ അമീരീ ദീവാന്‍ അനുശോചനമറിയിച്ചു.

ഹമദ് ബിൻ ഖലീഫ അൽ ഥാനിയുടെ 18 വർഷത്തെ ഭരണകാലത്താണ് ഖത്തർ സാമ്പത്തിക ശക്തിയായി വളരുന്നത്. സാമൂഹിക, സാംസ്കാരിക രംഗത്തും രാജ്യം വലിയ മുന്നേറ്റം കൈവരിച്ചു. ഒരു സാധാരണ ഗൾഫ് രാജ്യമായിരുന്ന ഖത്തറിനെ ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിശീർഷ വരുമാനമുള്ള അതിസമ്പന്ന രാജ്യങ്ങളിലൊന്നായി മാറ്റിയത് അദ്ദേഹത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള സാമ്പത്തിക-ഊർജ്ജ നയങ്ങളായിരുന്നു

2006ലെ ഏഷ്യൻ ഗെയിംസ്, 2012ലെ യു.എൻ കാലാവസ്ഥാ വ്യതിയാന ഉച്ചകോടി, ദോഹ കരാർ, ഫതഹ്-ഹമാസ് ദോഹ കരാർ, 2022ലെ ഫിഫ ലോകകപ്പ് എന്നിവ ശൈഖ് ഹമദ് ബിൻ ഖലീഫ അൽ ഥാനി ഭരണകാലത്തെ നേട്ടങ്ങളാണ്. ആഗോളതലത്തിൽ ശ്രദ്ധേയമായ അൽ ജസീറ വാർത്താ ശൃംഖല സ്ഥാപിച്ചത് അദ്ദേഹത്തിന്റെ ഭരണകാലത്താണ്. ഖത്തറിന്റെ ആധുനിക ചരിത്രത്തിലെ ഏറ്റവും പ്രഗത്ഭനായ ഭരണാധികാരിയായാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്

Post a Comment

0 Comments