തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും രാത്രി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായേക്കുമെന്ന് കേരള സംസ്ഥാന വൈദ്യുതി ബോർഡ് അറിയിച്ചു. വൈദ്യുതി ആവശ്യകത ഏറ്റവും ഉയരുന്ന പീക്ക് സമയങ്ങളിലായിരിക്കും ഭാഗിക നിയന്ത്രണം നടപ്പാക്കാൻ സാധ്യത.
ഇന്നത്തെ വൈദ്യുതി ഉപഭോഗം കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഏകദേശം 400 മുതൽ 500 മെഗാവാട്ട് വരെ വർധിക്കുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തൽ. അതേസമയം, പവർ എക്‌സ്‌ചേഞ്ച് വഴി ആവശ്യമായ അളവിൽ വൈദ്യുതി ലഭ്യമാകാത്ത സാഹചര്യം ഉണ്ടായാൽ നിയന്ത്രണം ഒഴിവാക്കാനാകില്ലെന്നും അധികൃതർ വ്യക്തമാക്കി.
വൈദ്യുതി ഉപഭോഗം പരമാവധി നിയന്ത്രിച്ച് പൊതുജനങ്ങൾ സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർഥിച്ചിട്ടുണ്ട്
0 Comments