LATEST

6/recent/ticker-posts

Header Ads Widget

കൊയിലാണ്ടിയിൽ വീട്ടമ്മ വെട്ടേറ്റു മരിച്ച നിലയിൽ; ഭർത്താവിനായി തിരച്ചിൽ ഊർജിതമാക്കി പോലീസ്



 
 *കോഴിക്കോട്:* കൊയിലാണ്ടി പൊയിൽക്കാവിൽ മധ്യവയസ്കയെ വീടിനോട് ചേർന്നുള്ള ഷെഡിൽ വെട്ടിക്കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി. പൊയിൽക്കാവ് ബീച്ചിന് സമീപം നാലുസെന്റ് കോളനിയിൽ താമസിക്കുന്ന സുധ (56) യാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് കൃഷ്ണൻകുട്ടിക്കായി പോലീസ് തിരച്ചിൽ ശക്തമാക്കിയിട്ടുണ്ട്.


സ്ഥിരമായി വീട്ടില്‍ പ്രശ്‌നം നടക്കാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സ്ഥലത്ത് പൊലീസ് പരിശോധന നടത്തി വരികയാണ്. തുടര്‍നടപടികള്‍ക്കായി വിരലടയാള വിദഗ്ധരും സയന്റിഫിക് ഉദ്യോഗസ്ഥരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. കൃഷ്ണൻകുട്ടിക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

Post a Comment

0 Comments