*മലപ്പുറം മലബാർ സ്പെഷ്യൽ പോലീസ് ബറ്റാലിയനിൽ ദിവസവേതനാടിസ്ഥാനത്തിൽ ക്യാമ്പ് ഫോളോവർമാരെ നിയമിക്കുന്നു. 59 ദിവസത്തെ താൽക്കാലിക കാലയളവിലേക്ക് കുക്ക്, ബാർബർ വിഭാഗങ്ങളിലാണ് ഒഴിവുള്ളത്.*
*പ്രായോഗിക പരീക്ഷയും അഭിമുഖവും ജൂൺ 27-ന് ശനിയാഴ്ച രാവിലെ 10 മണിക്ക് മലപ്പുറത്തുള്ള മലബാർ സ്പെഷ്യൽ പോലീസ് ബറ്റാലിയൻ ആസ്ഥാനത്ത് വെച്ച് നടക്കും.*
*തസ്തികകളിലേക്ക് ജോലി ചെയ്യാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അതത് തസ്തികകളിലെ പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, സ്വന്തം വിവരങ്ങൾ അടങ്ങിയ അപേക്ഷ, ആധാർ കാർഡ് ബാങ്ക് പാസ് ബുക്ക് എന്നിവയുടെ അസ്സൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം നിശ്ചിത സമയത്ത് പരീക്ഷാ കേന്ദ്രത്തിൽ നേരിട്ട് ഹാജരാകേണ്ടതാണ്.*
*നിശ്ചിത പ്രായോഗിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും അർഹരായ ഉദ്യോഗാർത്ഥികളുടെ അന്തിമ സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുക. കൂടുതൽ വിവരങ്ങൾക്ക് : 📞 ഫോൺ നമ്പർ: 0483-2734921.
0 Comments