LATEST

6/recent/ticker-posts

Header Ads Widget

മലപ്പുറത്തും ഷിഗെല്ല മരണം; വയറിളക്കം ബാധിച്ച് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാ ഫലം



*മലപ്പുറം:* സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. മലപ്പുറത്ത് മരിച്ച സ്ത്രീയ്ക്ക് ഷിഗെല്ല ബാധിച്ചിരുന്നതായി പരിശോധനാഫലം. വയറിളക്കം ബാധിച്ചു മരിച്ച കീഴാറ്റൂർ സ്വദേശി സരോജിനിയ്ക്കാണ് (59) ഷിഗെല്ല സ്ഥിരീകരിച്ചത്. വയറിളക്കത്തെ തുടർന്ന് തിങ്കളാഴ്ചയാണ് ഇവരെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ആരോഗ്യനില ഗുരുതരമായതോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ചായിരുന്നു ഇവരുടെ മരണം സ്ഥിരീകരിച്ചത്.

രോഗ സംശയത്തെ തുടർന്ന് നടത്തിയ പരിശോധനയുടെ ഫലം ഇന്നലെ ലഭിച്ചത്. ഈ റിപ്പോർട്ട് ആണ് ഡിഎംഒ ഉൾപ്പടെയുള്ളവർ പങ്കുവെച്ചിരിക്കുന്നത്.മലപ്പുറം ജില്ലയിൽ 2 പേരാണ് ഷിഗെല്ല ബാധിച്ച് ചികിത്സയിലുള്ളത്. തേഞ്ഞിപ്പാലം, എടവണ്ണ സ്വദേശികളാണ് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നത്.


Post a Comment

0 Comments