LATEST

6/recent/ticker-posts

Header Ads Widget

വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ്; സർക്കാർ ഇന്ന് നിലപാട് വ്യക്തമാക്കും


 

സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് പ്രഖ്യാപിച്ചതിനെച്ചൊല്ലിയുള്ള കനത്ത രാഷ്ട്രീയ വിവാദങ്ങളിൽ സർക്കാരിന്റെ അന്തിമ നിലപാട് ഇന്ന് വ്യക്തമാക്കും. ബജറ്റിന്മേലുള്ള പൊതുചർച്ചയ്ക്ക് മുഖ്യമന്ത്രി ഇന്ന് വൈകിട്ട് മറുപടി നൽകും. രാവിലെ എട്ടു മണിക്ക് ചേരുന്ന നിർണായക മന്ത്രിസഭാ യോഗത്തിലും ഈ വിഷയം പ്രധാന ചർച്ചയാകും. ഘടകകക്ഷിയായ മുസ്‌ലിം ലീഗിന്റെ കടുത്ത അതൃപ്തിക്കും കോൺഗ്രസിനുള്ളിലെ ആഭ്യന്തര സമ്മർദ്ദങ്ങൾക്കും ഒടുവിൽ, നികുതി നിർദേശത്തിൽ മുഖ്യമന്ത്രി തിരുത്തലിന് തയ്യാറാകുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
.

Post a Comment

0 Comments