> *ബൗദ്ധിക വൈകല്യമുള്ള ഭിന്നശേഷിക്കാർ ഉൾപ്പെടുന്ന* *കുടുംബങ്ങൾക്ക് ബി.പി.എൽ റേഷൻ കാർഡ്* *അനുവദിക്കുന്ന കാര്യം സജീവമായി പരിഗണിക്കുമെന്ന് ബഹു: ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി* *ശ്രീ* *അനൂബ് ജേക്കബ് ജില്ലാ പരിവാർ സംഘത്തിന് ഉറപ്പുനൽകി.* *ഭവനങ്ങളുടെ വിസ്തൃതി 2000 ചതുരശ്ര അടി,* *നാലുചക്ര വാഹനങ്ങളുടെ ഘനശേഷി 1000 ഘനസെന്റിമീറ്റർ, അതൊടൊപ്പം വരുമാന പരിധി ഉയർത്തൽ* *എന്നിങ്ങനെ പൊതുമാനദണ്ഡങ്ങളിൽ ഇളവുവരുത്തുന്ന കാര്യം ഇന്നു ചേരുന്ന ബന്ധപ്പെട്ടവരുടെയോഗത്തിൽ ചർച്ച ചെയ്യുമെന്ന് ബഹു: മന്ത്രി ഉറപ്പുനൽകി.*
*പരിവാർ സംസ്ഥാന വൈ. പ്രസിഡൻ്റ് ശ്രീ ജാഫർ ചാളക്കണ്ടി, ജില്ലാ* *ജനറൽ സെക്രട്ടറി ശ്രീ ഇ. കൃഷ്ണകുമാർ, കോഡിനേറ്റർ ശ്രീ* *സിദ്ദിഖ് മാളിയേക്കൽ തുടങ്ങിയവരാണ് തലസ്ഥാനത്ത് ബഹു: മന്ത്രിയെ സന്ദർശിച്ച്* *നിവേദനം സമർപ്പിച്ചത്.*
*പരിവാർ മലപ്പുറം*
0 Comments