*കോഴിക്കോട്* | നിപ പ്രതിരോധ നടപടികള്‍ ശക്തമായി തുടരുന്നതായി ആരോഗ്യമന്ത്രി കെ. മുരളീധരന്‍. നിപ രോഗബാധിതന്റെ സമ്പർക്കപ്പെട്ടികയിലുള്ള ആരെയും പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. നിലവിൽ വളരെ ഉയർന്ന റിസ്ക് ഭാഗത്തിൽപ്പെട്ട 4 പേരും, ഉയർന്ന വിഭാഗത്തിൽ പെട്ട 14 പേരും ക്വാറന്റീനിലാണ്. കുറഞ്ഞ റിസ്ക് ഭാഗത്തിൽപ്പെട്ട 75 പേർ നിരീക്ഷണത്തിലാണ്. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സ തുടരുന്നു.
രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുൻസിപ്പാലിറ്റിയിലെ 86 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്നലെ സന്ദർശനം നടത്തി. രോഗബാധ റിപ്പോർട്ട് ചെയ്ത ജൂൺ 11 മുതൽ രാമനാട്ടുകര കുടുംബാരോഗ്യകേന്ദ്രം, ഒളവണ്ണ സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലെ ആരോഗ്യപ്രവത്തകർ ടീം ആയി വീടുകളിൽ സന്ദർശനം നടത്തി വരുന്നുണ്ട്. നിപ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ പനി തുടങ്ങിയ രോഗലക്ഷണങ്ങൾ ഉള്ളവരെ യഥാസമയം കണ്ടെത്തുന്നതിനായാണ് ഗൃഹ സന്ദർശനം. ഇന്നലെ നടത്തിയ സന്ദർശനത്തിൽ പനിയുള്ള 35 പേരെ കണ്ടെത്തി ഇതിൽ 5 പേരെ ആശുപത്രികളിലേക്ക് റഫർ ചെയ്തു.
സംസ്ഥാനത്ത് ഇന്നലെ ഒരാള്‍ക്ക് മാത്രമാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലാണ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂൺ മാസം 166 പേര്‍ക്ക് രോഗബാധയും 6 മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ വർഷം ഇതുവരെ 242 പേർക്ക് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിലവിൽ കോഴിക്കോട് (58), വയനാട് (22), തൃശൂർ (12) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്ട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (24), തിരുവനന്തപുരം (17), കണ്ണൂർ (11), കൊല്ലം (10), ഇടുക്കി (3), എറണാകുളം (3), പാലക്കാട് (3) എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു.
0 Comments