LATEST

6/recent/ticker-posts

Header Ads Widget

ലോകകപ്പിന്‍റെ പേരില്‍ സൈബര്‍ തട്ടിപ്പ്; 11 ദിവസത്തിനകം തട്ടിയത് 24 ലക്ഷം

കൊച്ചി: ഫിഫ വേൾഡ് കപ്പ് മത്സരങ്ങള്‍ സൗജന്യമായി കാണാമെന്നു വാഗ്ദാനം ചെയ്ത് സൈബർതട്ടിപ്പ്. വ്യാജ ടിവി ആപ്പുകൾ വഴി ബാങ്ക് അക്കൗണ്ടുകളിലൂടെ സംസ്ഥാനത്തുനിന്നു കഴിഞ്ഞ 11 ദിവസത്തിനകം 24 ലക്ഷം രൂപ തട്ടിയെടുത്തതായാണു സൈബർ ക്രൈം പോലീസിന്റെ കണ്ടെത്തല്‍.

ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ടു സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി നടക്കുന്ന ഈ സൈബർ തട്ടിപ്പ് സംബന്ധിച്ച്‌ കേരളത്തിൽ 60 കേസുകളാണ് ഇക്കാലയളവിൽ രജിസ്റ്റർ ചെയ്തത്. പല ജില്ലകളിലും ആറിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ സൈബർ ക്രൈം പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. പൊതുജനങ്ങൾക്കു ജാഗ്രതാനിർദേശവും നൽകി.

ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, വാട്സ് ആപ്, യുട്യൂബ് തുടങ്ങിയവയിലൂടെ പ്രചരിക്കുന്ന എച്ച്‌ഇസഡ് ടിവി, ഓപ്പൺ ടിവി, എൻബി ടിവി, മാക്സ് ടിവി, എക്സ് എം ടിവി, ടുബി ടിവി തുടങ്ങിയ പേരുകളിൽ ഔദ്യോഗിക ആപ്ലിക്കേഷനുകൾ പോലെതന്നെ തോന്നിക്കുന്ന വ്യാജ എപികെ ഫയൽ ഡൗൺലോഡ് ചെയ്യാൻ ഉപഭോക്താക്കളെ പ്രേരിപ്പിച്ചാണു തട്ടിപ്പ്.

ഇത്തരം ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തശേഷം മൊബൈൽ ഫോണിന്റെ സുരക്ഷാസംവിധാനങ്ങൾ ദുർബലപ്പെടുത്തുകയോ ഉടമയുടെ അറിവോ സമ്മതമോ ഇല്ലാതെ ഫോണിലെ വിവിധ ആപ്ലിക്കേഷനുകളിലേക്ക് തട്ടിപ്പുകാർ പ്രവേശനം നേടുകയോ ചെയ്യും. ഫോണിന്റെ നിയന്ത്രണം പൂർണമായും തട്ടിപ്പുകാർ കൈവശപ്പെടുത്തി ഗൂഗിൾ പേ ഉൾപ്പെടെയുള്ള യുപിഐ ആപ്ലിക്കേഷനുകളിലൂടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് അനധികൃതമായി പണം തട്ടും.

തട്ടിപ്പുരീതി

ഫിഫ വേൾഡ് കപ്പ് ലൈവ് ഫ്രീ, 1000+ ടിവി ചാനലുകൾ സൗജന്യം, പ്രീമിയം ഒടിടി ഉള്ളടക്കം ഫ്രീ, പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും തുടങ്ങിയ ആകർഷകമായ പരസ്യങ്ങളിലൂടെ ആളുകളെ ആകർഷിക്കും. പരസ്യത്തിലെ ലിങ്കിൽ ക്ലിക്ക് ചെയ്ത് എപികെ ഫയർ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെടും.

Post a Comment

0 Comments