പ്രതിപക്ഷ നേതാവായി പിണറായി വിജയൻ തന്നെ തുടരും. പിബി തീരുമാനം കേന്ദ്ര കമ്മിറ്റി അംഗീകരിച്ചു. പിണറായി വിജയനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനുമെതിരെ കേന്ദ്ര കമ്മിറ്റിയിൽ ശക്തമായ വിമർശനം ഉയർന്നു. നേതാക്കളുടെ പെരുമാറ്റം ജനങ്ങളെ അകറ്റി എന്നും വിമർശനമുണ്ട്.
പാർട്ടിയെ ജനപ്രിയമാക്കി മാറ്റണമെന്നാണ് സിപിഐഎം കേന്ദ്രകമ്മിറ്റിയുടെ നിർദേശം. ജനങ്ങൾക്ക് സ്വീകാര്യതയുള്ള നേതാക്കൾ പാർട്ടി നിലപാട് പറയണം. സർഗാത്മകമായ പ്രതിപക്ഷമായി പ്രവർത്തിക്കണമെന്നും കേന്ദ്ര കമ്മിറ്റിയിൽ അംഗങ്ങൾ പറഞ്ഞു.
കെ കെ ശൈലജ, കെ രാധാകൃഷ്‌ൻ എന്നിവർ ജന സ്വീകാര്യതയുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.
0 Comments