താൽക്കാലിക ചുമതലയുള്ള പൊതുവിദ്യാഭ്യാസ സെക്രട്ടറിയോ അല്ലെങ്കിൽ ചീഫ് സെക്രട്ടറി നിർദേശിക്കുന്ന ഉദ്യോഗസ്ഥനോ ഫലം പ്രഖ്യാപിക്കാനാണ് സാധ്യത.മൂല്യനിർണയം പൂർത്തിയായ പരീക്ഷാ ഫലങ്ങൾക്ക് ഔദ്യോഗിക അംഗീകാരം നൽകുന്നതിനായി പരീക്ഷാ ബോർഡ് യോഗം ഇന്ന് ചേരും. വൈകുന്നേരം മൂന്നു മണിക്ക് വിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിലാണ് യോഗം. പരീക്ഷാ ബോർഡിന്റെ അംഗീകാരം ലഭിക്കുന്നതോടെ ഫലപ്രഖ്യാപനത്തിനുള്ള സാങ്കേതിക തടസ്സങ്ങൾ പൂർണ്ണമായും നീങ്ങും. ഇന്നത്തെ യോഗത്തിന് ശേഷം ഫലപ്രഖ്യാപനം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തുവരും.ഫലപ്രഖ്യാപനത്തിനൊപ്പം തന്നെ അടുത്ത അധ്യയന വർഷത്തേക്കുള്ള ഒരുക്കങ്ങളും വിദ്യാഭ്യാസ വകുപ്പ് വേഗത്തിലാക്കിയിട്ടുണ്ട്. സ്കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് കളക്ടർമാരുടെ യോഗം ചേരും. മഴക്കാലത്തിന് മുമ്പ് തന്നെ സ്കൂളുകളുടെ സുരക്ഷ ഉറപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കൂടാതെ, പാഠപുസ്തക അച്ചടിക്കുള്ള തുക അനുവദിച്ചതോടെ സ്കൂൾ തുറക്കുമ്പോൾ തന്നെ പുസ്തകങ്ങൾ കുട്ടികളിലെത്തിക്കാനുള്ള പ്രതിസന്ധിയും പരിഹരിക്കപ്പെട്ടിട്ടുണ്ട്.
0 Comments