LATEST

6/recent/ticker-posts

Header Ads Widget

മഞ്ചേരി പ്രീ-മെട്രിക് ഹോസ്റ്റലിൽ ‘അക്ഷരോന്നതി’ പുസ്തക വിതരണം


​മഞ്ചേരി: പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളെ വായനയുടെ ലോകത്തേക്ക് ചേർത്തുപിടിക്കുന്നതിനായി തദ്ദേശസ്വയംഭരണ വകുപ്പും (LSGD) ആർ.ജി.എസ്.എ (RGSA) മലപ്പുറം ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റും സംയുക്തമായി നടപ്പിലാക്കുന്ന ‘അക്ഷരോന്നതി’ പദ്ധതിയുടെ പുസ്തക വിതരണം മഞ്ചേരിയിൽ സംഘടിപ്പിച്ചു. മഞ്ചേരിയിൽ പ്രവർത്തിക്കുന്ന പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഗവണ്മെന്റ് പ്രീ-മെട്രിക് ഹോസ്റ്റലിലെ വിദ്യാർത്ഥികൾക്കായി രണ്ടായിരത്തോളം പുസ്തകങ്ങളാണ് പദ്ധതിയുടെ ഭാഗമായി കൈമാറിയത്. അരീക്കോട് ബ്ലോക്ക് പഞ്ചായത്ത്, വിവിധ ഗ്രാമപഞ്ചായത്തുകൾ, മഞ്ചേരി മുനിസിപ്പാലിറ്റി, പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിൽ നിന്നായി ശേഖരിച്ച വൈവിധ്യമാർന്ന പുസ്തകങ്ങളാണ് ഹോസ്റ്റൽ ലൈബ്രറിയിലേക്ക് വിതരണത്തിനായി എത്തിച്ചത്.
​വ്യാഴാഴ്ച രാവിലെ 11-ന് ഹോസ്റ്റൽ പരിസരത്ത് നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് എക്സ്റ്റൻഷൻ ഓഫീസർ ശ്രീ. പ്രവീൺ കുമാർ. കെ പുസ്തകങ്ങൾ കൈമാറി വിതരണോദ്ഘാടനം നിർവഹിച്ചു. ഹോസ്റ്റൽ വാർഡൻ സാജിത ടീച്ചർ വിദ്യാർത്ഥികൾക്കായി പുസ്തകങ്ങൾ ഏറ്റുവാങ്ങി. വായനയിലൂടെ ഉന്നതിയിലേക്ക് എന്ന ലക്ഷ്യവുമായി നടപ്പിലാക്കുന്ന പദ്ധതിക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. ഹോസ്റ്റലുകളിൽ താമസിച്ചു പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പാഠപുസ്തകങ്ങൾക്കപ്പുറം അറിവിന്റെ പുതിയ ലോകം തുറന്നുകൊടുക്കാൻ ഈ സംരംഭത്തിലൂടെ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു.
​ചടങ്ങിൽ ആർ.ജി.എസ്.എ കോർഡിനേറ്റർമാരായ റമീസ് എം.ടി, നിഷിത. കെ. പി.സുജീഷ് കല്ലു പാറയിൽ. വിജീഷ്. പി എന്നിവരും പട്ടികജാതി വികസന വകുപ്പിനെ പ്രതിനിധീകരിച്ച് മുൻ വാർഡൻ ശബ്ന. ഇ. കെ. മഞ്ചേരി മുനിസിപ്പാലിറ്റി അക്രെഡിറ്റഡ് എഞ്ചിനീയർ ശ്രീനിൽ. ടി,ഹോസ്റ്റൽ ജീവനക്കാരായ ഷീല. കെ കെ , മുഹ്‌യുദീൻ ഫലാഹ് കെ. കെ എന്നിവരും പങ്കെടുത്തു.

Post a Comment

0 Comments