പേരാമ്പ്ര വെള്ളിയൂർ ഭാഗത്ത് ബസും ടാങ്കർ ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം സംഭവിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. അപകടത്തെ തുടർന്ന് ബസിനുള്ളിൽ ചില യാത്രക്കാർ കുടുങ്ങിക്കിടക്കുന്നതായും നാട്ടുകാർ അറിയിച്ചു.
സംഭവസ്ഥലത്ത് നാട്ടുകാർ രക്ഷാപ്രവർത്തനം ആരംഭിച്ചിരിക്കുകയാണ്. പൊലീസും രക്ഷാപ്രവർത്തക സംഘവും എത്തുന്നതിനായി കാത്തിരിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റാനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്.
അപകടത്തിന്റെ കാരണം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഇനിയും വ്യക്തമായിട്ടില്ല.
കോഴിക്കോട് റൂട്ട് നല്ല ബ്ലോക്ക് ആണു. യാത്രക്കാർ മറ്റു റൂട്ടുകൾ നോക്കുക.
0 Comments