LATEST

6/recent/ticker-posts

Header Ads Widget

മാർക്ക് കുറഞ്ഞതിലുള്ള വിഷമം; പ്ലസ് ടു പ്രവേശനത്തിന് കാത്തുനിൽക്കാതെ കൗമാരക്കാരൻ വിടപറഞ്ഞു; ഖബറടക്കം ഇന്ന്..!

 
*എസ്.എസ്.എൽ.സി പരീക്ഷാഫലം പുറത്തുവന്നതിന് പിന്നാലെ കിഴിശ്ശേരി - മഞ്ചേരി പുൽപ്പറ്റയിൽ പത്താം ക്ലാസ് വിദ്യാർത്ഥി കുളിമുറിയിൽ തൂങ്ങിമരിച്ചു. പുൽപ്പറ്റ കാരാപ്പറമ്പ് അധികാരകുന്നത്ത് ശിഹാബുദ്ദീന്റെ മകനും പൂക്കൊളത്തൂർ സി.എച്ച്.എം.എച്ച്.എസ്. സ്കൂൾ വിദ്യാർത്ഥിയുമായ മുഹമ്മദ് ഷംസാൻ (15) ആണ് മരിച്ചത്.* 

*​പരീക്ഷാഫലം വന്നതിന് ശേഷം വലിയ വിഷമത്തിൽ ആയിരുന്നു. ഇന്നലെ കുളിമുറിയിൽ കയറിയ ഷംസാനെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തുകാണാത്തതിനെ തുടർന്ന് ഉമ്മ പുറത്തുനിന്ന് വിളിച്ചെങ്കിലും യാതൊരു മറുപടിയും ഉണ്ടായിരുന്നില്ല.* 

*സംശയം തോന്നിയ ഉമ്മ അയൽവാസികളുടെ സഹായത്തോടെ വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് കുളിമുറിയുടെ വെന്റിലേറ്ററിൽ പ്ലാസ്റ്റിക് കയർ ഉപയോഗിച്ച് ഷംസാനെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ബന്ധുക്കൾ ചേർന്ന് അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.*​

*ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പുറത്തുവന്നപ്പോൾ ഷംസാന് പ്രതീക്ഷിച്ചതുപോലെ ഉയർന്ന മാർക്ക് നേടാൻ കഴിഞ്ഞിരുന്നില്ല. പരീക്ഷയിൽ രണ്ട് വിഷയങ്ങളിൽ എ പ്ലസും, ഒരു വിഷയത്തിൽ എ ഗ്രേഡും, രണ്ട് വിഷയങ്ങളിൽ ബി പ്ലസും, ഒരു വിഷയത്തിൽ സി പ്ലസും, മൂന്ന് വിഷയങ്ങളിൽ സി ഗ്രേഡുമാണ് ഷംസാന് ലഭിച്ചത്. എന്നാൽ കെമിസ്ട്രി പരീക്ഷയ്ക്ക് ഡി ഗ്രേഡാണ് ലഭിച്ചത്.* 

*മാർക്ക് കുറഞ്ഞുപോയതിലുള്ള കടുത്ത മാനസിക വിഷമമാകാം കുട്ടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മയ്യിത്ത് ഇന്ന് (ഞായർ) ഉച്ചയ്ക്ക് ഒരു മണിക്ക് കാരാപ്പറമ്പ് സ്കൂളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കാരാപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.* 

*ഫാത്തിമയാണ് മരണപ്പെട്ട ഷംസാന്റെ മാതാവ്. സജ്മിൽ, ഫൗസാൻ, അഫ്നാൻ എന്നിവർ സഹോദരങ്ങളാണ്.*

Post a Comment

0 Comments