*കരിമ്പ് ജ്യൂസ് കടയിൽ നിന്ന് ഷോക്കേറ്റതിനെത്തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു. അരീക്കോട് കാവനൂർ പാലക്കാപറമ്പ് പൊടുവണ്ണിക്കോട്ടുമ്മൽ വീട്ടിൽ കുന്നൻ അബ്ദുള്ളയുടെ മകൻ പി.കെ. മുഹമ്മദ് ഷാമിൽ (15) ആണ് മരിച്ചത്.*
*സ്കൂൾ അവധി ദിനമായതിനാൽ കാവനൂർ അത്താണിക്കലിലെ കരിമ്പ് ജ്യൂസ് കടയിൽ സഹായിയായി എത്തിയതായിരുന്നു ഷാമിൽ. ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്.*
*ഷോക്കേറ്റ ഉടനെ കുട്ടിയെ കാവനൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.*
*പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ഇന്ന് തവരാപറമ്പ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.*
*സി. ഉമ്മുസൽമയാണ് മാതാവ്. സഹോദരങ്ങൾ: അർഷാദ്, സിനാൻ, റസീൻ.*
0 Comments