LATEST

6/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; ഇന്നത്തെ വിപണിവില അറിയാം.


കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്. ഇന്ന് ​ഗ്രാമിന് 180 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഒരു​ഗ്രാം സ്വർണത്തിന്റെ വില 13,835 രൂപയിലെത്തി. പവന് 1440 രൂപ ഉയർന്ന് 1,10,680 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലുണ്ടായ മാറ്റമാണ് കേരളത്തിലും സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിൽ സ്വർണവില ഒരുഘട്ടത്തിൽ 110 ഡോളറിനടുത്ത് ഇടിഞ്ഞ് 4464 ഡോളറിലേക്ക് എത്തിയിരുന്നു. എന്നാൽ, പിന്നീട് 4676ലേക്ക് ഉയർന്നു. ഇതോടെ സ്വർണത്തിന് കേരളത്തിലും വില കൂടാനിടയാക്കി.

ഇറാനെതിരെ യുഎസ്-ഇസ്രയേൽ സഖ്യത്തിന്റെ ആക്രമണവും ഇറാന്റെ പ്രത്യാക്രമണവും വീണ്ടും ശക്തമാകുന്നത് എണ്ണവിലയെ (ക്രൂഡ് ഓയിൽ) വീണ്ടും കുതിപ്പിന്റെ പാതയിലാക്കിയിട്ടുണ്ട്. ആഗോളതലത്തിൽ ഇത് പണപ്പെരുപ്പപ്പേടി വിതച്ചുതുടങ്ങിയത് ഡോളറിനെയും ശക്തമാക്കുന്നു. ഡോളർ കരുത്താർജ്ജിച്ചതാണ് സ്വർണവിലയെ വീഴ്ത്തിയത്. എന്നാൽ, വിലതാഴ്ന്നത് മുതലെടുത്ത് ‘വാങ്ങൽ താൽപ്പര്യം’ (ഡിപ്-ബയിങ്) ഉണ്ടായത് വില പിന്നീട് കൂടാനുമിടയാക്കുകയായിരുന്നു.

കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് 150 രൂപ ഉയർന്ന് 11,435 രൂപയായി. വെള്ളിവില മാറിയില്ല; ഗ്രാമിന് 250 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (എകെജിഎസ്എംഎ) 150 രൂപ ഉയർത്തി 11,370 രൂപയാണ് 18 കാരറ്റ് സ്വർണത്തിന് നിശ്ചയിച്ചത്. വെള്ളിക്ക് ഇവരും ഈടാക്കുന്ന വില 250 രൂപ.

Post a Comment

0 Comments