*നടപ്പു സാമ്പത്തിക വർഷം അവസാനിക്കുന്നതിന് ഒരു ദിവസം മാത്രം അവശേഷിക്കുമ്പോൾ* *ഭിന്നശേഷി സ്കോളർഷിപ്പ് തുക പൂർണ്ണമായും വിതരണം ചെയ്യാത്ത* *ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നിലപാടിൽ* *രക്ഷിതാക്കൾക്കുള്ള ആശങ്കയകറ്റണമെന്ന് പരിവാർ ജില്ലാ നേതൃത്വം* *അധികൃതരോട് ആവശ്യപ്പെട്ടു. നാളിതുവരെ ഒരു തുക പോലും നൽകാത്ത* *നഗരസഭയുടെതടക്കം ഭാഗികമായി തുക വിതരണം ചെയ്ത സ്ഥാപനങ്ങളുടെയും പേരുകൾ പ്രത്യേകം* *എടുത്തു പറഞ്ഞ നിവേദനമാണ് പരിവാർ അധികൃതർക്ക്* *കൈമാറിയത്. എന്നാൽ, പ്ലാൻ ഫണ്ടിലെ അപര്യാപ്തത മൂലം തനത് ഫണ്ട്* *വകയിരുത്തി സ്കോളർഷിപ്പ് തുക പൂർണ്ണമായും* *വിതരണം ചെയ്ത സ്ഥാപനങ്ങളുടെ മാതൃകാപരമായ പ്രവർത്തനത്തെ നിവേദനത്തിൽ പ്രത്യേകം* *പരാമർശിച്ചിട്ടുമുണ്ട്.*
*ബഹുമാന്യരായ ജില്ലാ പ്ലാനിംങ് ഓഫീസർ, സാമൂഹ്യനീതി* *ഓഫീസർ, കലക്ടർ, വനിത - ശിശു വികസന ഓഫീസർ, ജില്ലാ പഞ്ചായത്ത്* *സെക്രട്ടറി എന്നിവരെ നേരിട്ട് സന്ദർശിച്ച് നിവേദനം കൈമാറിയപ്പോൾ,* *ബഹു: സംസ്ഥാന ഭിന്നശേഷി കമ്മീഷണർ, വനിത - ശിശു വികസന* *ഡയറക്ടർ തുടങ്ങിയവർക്ക് നിവേദനത്തിൻ്റെ* *പകർപ്പ് ഇ-മെയിൽ വഴി അയച്ചാണ് വിവരങ്ങൾ* *ധരിപ്പിച്ചിട്ടുള്ളത്. വൈകയാണെങ്കിലും, ഫണ്ടുകൾ ലഭിക്കുന്ന മുറയ്ക്ക്* *അർഹതപ്പെട്ട മുഴുവൻ തുകയും അപേക്ഷകർക്ക് ലഭിക്കാനുള്ള* *നടപടികൾ സ്വീകരിക്കുമെന്ന്, പരിവാർ ജില്ലാ സെക്രട്ടറി ശ്രീ. ജാഫർ* *ചാളക്കണ്ടി, ട്രഷറർ ശ്രീ. അബ്ദുസമദ് പുളിക്കൽ, ജോ: സെക്രട്ടറി ശ്രീ. ഇ. കൃഷ്ണകുമാർ, അസി: കോഡിനേറ്റർമാരായ* *ശ്രീമതി. മഞ്ജു എടക്കര, ശ്രീ. സിദ്ദിഖ് മാളിയേക്കൽ, ശ്രീ. ഹംസ കരുവാരക്കുണ്ട്* *തുടങ്ങിയ പരിവാർ സംഘത്തിന് അധികൃതർ ഉറപ്പുനൽകി.*
*പരിവാർ കമ്മിറ്റി*
*മലപ്പുറം ജില്ല*
0 Comments