LATEST

6/recent/ticker-posts

Header Ads Widget

കാസര്‍കോട്ട് 16കാരിയുടെ വിവാഹം നടത്തിയതിന് പിതാവും വരനും ഇമാമും അടക്കം നാലുപേര്‍ക്കെതിരേ കേസ്



 കാസര്‍കോട്: 16കാരിയുടെ വിവാഹം നടത്തിയതിന് പിതാവും വരനും ഇമാമും അടക്കം നാലുപേര്‍ക്കെതിരേ കേസ്. കാസര്‍കോട് തൃക്കരിപ്പൂര്‍ എടച്ചാക്കൈ അഴിക്കാല്‍ ജുമാമസ്ജിദില്‍ ഈ മാസം 13ന് നടന്ന വിവാഹത്തിലാണ് നടപടി.
ദക്ഷിണ കൊറിയയില്‍ ജോലി ചെയ്യുന്ന 28കാരന്‍ സാബിര്‍ ഷെയ്ക്ക് ആണ് പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. പെണ്‍കുട്ടിയുടെ പിതാവ്, എടച്ചാക്കൈ അഴിക്കാല്‍ ജുമാ മസ്ജിദ് സെക്രട്ടറിയും പടന്ന ഗ്രാമപ്പഞ്ചായത്ത് അംഗവുമായ പി കെ താജുദ്ദീന്‍, വിവാഹം നടത്തിയ ഇമാം റഹ്‌മത്തുല്ല എന്നിവര്‍ക്കെതിരേയാണ് കേസെടുത്തിരിക്കുന്നത്.
വിവാഹത്തിനു പിന്നാലെ ചൈല്‍ഡ് ലൈനില്‍ ചിലര്‍ വിവരം നല്‍കുകയായിരുന്നു. ബാല വിവാഹ നിരോധന ഓഫിസര്‍ അന്വേഷണം നടത്തി ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പാകെ റിപോര്‍ട്ട് സമര്‍പ്പിക്കുകയും കോടതി നിര്‍ദേശ പ്രകാരം ചന്തേര പോലീസ് കേസെടുക്കുകയുമായിരുന്നു.

വിവാഹം നടത്തിയിട്ടില്ലെന്നും ഉറപ്പിക്കല്‍ ചടങ്ങ് മാത്രമാണ് നടന്നതെന്നുമാണ് പെണ്‍കുട്ടിയുടെയും വരന്റെയും ബഡുക്കളുടെ ഭാഗത്ത് നിന്നുള്ള വിശദീകരണം. അതേസമയം ചടങ്ങിനു പിന്നാലെ സാബിര്‍ ഷെയ്ഖ് ജോലിസ്ഥലമായ ദക്ഷിണ കൊറിയയിലേക്ക് മടങ്ങുകയും ചെയ്തു

Post a Comment

0 Comments