LATEST

6/recent/ticker-posts

Header Ads Widget

യൂട്യൂബർ യാസർ എടപ്പാൾ അറസ്റ്റിൽ


സിപിഎം നേതാവ് കെ ജെ ഷൈനിന്നെ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തി എന്ന കേസിൽ യൂട്യൂബർ യാസർ എടപ്പാൾ അറസ്റ്റിൽ. വിദേശത്തായിരുന്ന ഇയാളെ ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് ആലുവ റൂറൽ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. 

യൂട്യൂബർ കെ എം ഷാജഹാൻ, പറവൂരിലെ കോൺഗ്രസ് നേതാവായ സി കെ ഗോപാലകൃഷ്ണൻ എന്നിവർ ഒന്നും രണ്ടും പ്രതികളായ കേസിൽ മൂന്നാം പ്രതിയാണ് യാസർ എടപ്പാൾ. നേരത്തെ ഷാജഹാനെയും ഗോപാലകൃഷ്ണനെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. എന്നാൽ വിദേശത്തായിരുന്ന യാസർ എടപ്പാളിനെ പിടികൂടാൻ ആയില്ല. തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. തനിക്കെതിരായ അപവാദ പ്രചാരണം ചൂണ്ടിക്കാട്ടിയാണ് കെ ജെ ഷൈൻ പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പുകൾ ഉൾപ്പെടെ ചുമത്തി പോലീസ് കേസെടുക്കുകയായിരുന്നു. 

മുൻമന്ത്രി കെ ടി ജലീലിനെ സമൂഹമാധ്യമങ്ങളുടെ അപകീർത്തിപ്പെടുത്തിയ കേസിൽ 2021ലും യാസർ എടപ്പാൾ അറസ്റ്റിൽ ആയിരുന്നു. ജലീലിന്റെ പരാതിയിൽ പോലീസ് കേസെടുത്തെങ്കിലും വിദേശത്തായതിനാൽ അന്നും അറസ്റ്റ് ചെയ്യാനായില്ല. പിന്നീട് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും 2021 മാർച്ചിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയപ്പോൾ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 


Post a Comment

0 Comments