LATEST

6/recent/ticker-posts

Header Ads Widget

ഒരാള്‍ക്ക് നാട്ടിലെത്താൻരണ്ട് ലക്ഷത്തോളം രൂപ..യുഎഇയില്‍ വിമാനടിക്കറ്റിനായി മലയാളികള്‍ ഉള്‍പ്പെടെയുള്ളവരുടെ തിക്കും തിരക്കും..





അബുദാബി: യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ വ്യോമപാതയില്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയതോടെ മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് യുഎഇയില്‍ കുടുങ്ങിക്കിടക്കുന്നത്.

ഇവർക്ക് ഇന്ത്യയിലേക്ക് മടക്കാൻ ഇപ്പോള്‍ പ്രത്യേക ചാർട്ടർ വിമാനങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. വിസാ കാലാവധി കഴിയാറായതിനാല്‍ തന്നെ ഭൂരിഭാഗം യാത്രക്കാരും ആശങ്കയിലാണെന്നാണ് ട്രാവല്‍ ഏജന്റുമാർ പറയുന്നത്.

ഫുജൈറ, റാസല്‍ഖൈമ തുടങ്ങിയ വിമാനത്താവളങ്ങളില്‍ നിന്നാണ് ഇപ്പോള്‍ ചാർട്ടർ വിമാന സർവീസുകളുള്ളത്. റൂട്ടും ലഭ്യതയും അനുസരിച്ച്‌ നിലവില്‍ ഒരു വിമാനടിക്കറ്റിന് 2500 ദിർഹം ( 62,706.85 രൂപ) മുതലാണ് വില ആരംഭിക്കുന്നതെന്ന് ട്രാവല്‍ ഏജന്റുമാർ പറഞ്ഞു. ഒരു യാത്രക്കാരന് ഏകദേശം 7000 ദിർഹം (1,75,579.18 രൂപ) ടിക്കറ്റ് വിലയായി ഈടാക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ചില പോസ്റ്റുകളില്‍ പറഞ്ഞിരിക്കുന്നത്. സാധാരണ എയർലൈൻ സർവീസുകളില്‍ സീറ്റ് ലഭിക്കാത്തവർക്കായാണ് ഇത്തരം ചാർട്ടർ ഫ്ലൈറ്റുകളുടെ പരസ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വരുന്നത്.

ദിനംപ്രതി നിരവധിപേരാണ് ഇന്ത്യയിലേക്ക് മടങ്ങാനായി ഫ്ലൈറ്റ് വിവരങ്ങള്‍ അന്വേഷിക്കുന്നതെന്ന് ട്രാവല്‍ ഏജന്റുമാർ പറഞ്ഞു. പരിമിതമായ വിമാനങ്ങള്‍ മാത്രമാണ് നിലവില്‍ സർവീസ് നടത്തുന്നത്. എല്ലാ നഗരങ്ങളിലേക്കും സർവീസുകള്‍ ആരംഭിച്ചിട്ടുമില്ല. അടിയന്തരമായി യാത്ര ചെയ്യേണ്ടവരെ അതത് നാടുകളിലേക്ക് എത്തിക്കാനായി മാത്രമാണ് സർവീസുകള്‍ നടത്തുന്നത്. മറ്റുള്ളവർ സ്ഥിതി സാധാരണമാകുന്നതുവരെ കാത്തിരിക്കണമെന്നും ട്രാവല്‍ ഏജന്റുമാർ ആവശ്യപ്പെട്ടു.

നിലവില്‍ ഫുജൈറയില്‍ നിന്ന് ഒന്നിലധികം ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്ന വിമാനങ്ങളുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിമാനസർവീസുകള്‍ പുനരാരംഭിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് ട്രാവല്‍ ഏജന്റുമാർ പറഞ്ഞു. അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ ടിക്കറ്റ് നിരക്ക് കുറഞ്ഞേക്കുമെന്നും അവർ വ്യക്തമാക്കി.


Post a Comment

0 Comments