ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചു. പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിൽ യാത്രക്കാർ, വിമാനത്താവള ജീവനക്കാർ, വിമാനത്തിലെ ക്രൂ തുടങ്ങിയവരുടെ സുരക്ഷയെ മുൻനിർത്തിയാണ് പുതിയ തീരുമാനം. വിമാനത്താവളം അടച്ചതിനെത്തുടർന്ന് ഡൽഹി - ദുബൈ ഇൻഡിഗോ വിമാനം യാത്ര മതിയാക്കി ഡൽഹിയിലേക്ക് മടങ്ങി. ദുബായിൽ നിന്നും തിരിച്ചുള്ള തങ്ങളുടെ എല്ലാ സർവീസുകളും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർത്തിവെച്ചതായി എമിറേറ്റ്സ് നേരത്തെ അറിയിച്ചിരുന്നു.
0 Comments