LATEST

6/recent/ticker-posts

Header Ads Widget

സാധാരണയെക്കാൾ 10 ഡിഗ്രി വരെ ചൂട് ഉയരും; ഈ മൂന്ന് സംസ്ഥാനങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്


ന്യൂഡൽഹി: ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽ ഇന്ന് മുതൽ മാർച്ച് 10 വരെ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സാധാരണ നിലയിൽ നിന്ന് 10 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

വെള്ളിയാഴ്ച ഹിമാചൽ പ്രദേശിലെ പല പ്രദേശങ്ങളിലും താപനില 30 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി. സാധാരണ താപനിലയേക്കാൾ ഏകദേശം 14 ഡിഗ്രി വരെ കൂടുതലാണിത്.

ഉഷ്ണതരംഗ സാഹചര്യത്തെ തുടർന്ന് ഹിമാചൽ പ്രദേശിലെ കുളു, മാണ്ഡി, സോളൻ ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് വരും ദിവസങ്ങളിലും താപനില ഉയരാൻ സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

വളരെ ചൂടുള്ള സമയങ്ങളിൽ പുറത്തുപോകുന്നത് ഒഴിവാക്കുകയും കൂടുതൽ വെള്ളം കുടിക്കുകയും ആരോഗ്യസംരക്ഷണ നിർദേശങ്ങൾ പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് നിർദേശിച്ചു.

Post a Comment

0 Comments