LATEST

6/recent/ticker-posts

Header Ads Widget

ദോഹ–കുവൈത്ത് തീരത്ത് ചരക്കുകപ്പലിൽ സ്ഫോടനം; കടലിൽ എണ്ണ ചോർച്ച; ദോഹയിൽ ആളുകളെ മാറ്റി പാർപ്പിക്കുന്നു



ദോഹ: ദോഹ–കുവൈത്ത് തീരത്തിന് സമീപം ചരക്കുകപ്പലിൽ സ്ഫോടനം ഉണ്ടായതായി റിപ്പോർട്ട്. മുബാരക് അൽ കബീർ തുറമുഖത്തിൽ നിന്ന് ഏകദേശം 30 നോട്ടിക്കൽ മൈൽ അകലെയായാണ് സംഭവം. സ്ഫോടനത്തെ തുടർന്ന് കപ്പലിൽ നിന്നുള്ള എണ്ണ കടലിലേക്ക് പരന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. കപ്പലിലേക്ക് വെള്ളം കയറുന്നതായും റിപ്പോർട്ടുകളുണ്ടെങ്കിലും കപ്പലിലുണ്ടായിരുന്ന മുഴുവൻ ജീവനക്കാരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. സംഭവത്തിന്റെ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണ്.

ദോഹയിലെ യുഎസ് എംബസിക്ക് സമീപം താമസിക്കുന്നവരെ ഒഴിപ്പിച്ചു

അതേസമയം, ദോഹയിലെ യുഎസ് എംബസിക്ക് സമീപം താമസിക്കുന്നവരെ ഖത്തർ അധികൃതർ മുൻകരുതൽ നടപടികളുടെ ഭാഗമായി ഒഴിപ്പിച്ചു. ഇത് താൽക്കാലിക സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമാണെന്നും, ഒഴിപ്പിക്കപ്പെട്ടവർക്കായി താമസ സൗകര്യങ്ങൾ ഒരുക്കുമെന്നും അധികൃതർ വ്യക്തമാക്കി.


Post a Comment

0 Comments