ഏഴാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എആർ നഗർ പുകയൂർ കൊട്ടം ചാലിൽ പാറമേൽ ഉണ്ണി- ഷിജില ദമ്പതികളുടെ മകൻ പന്ത്രണ്ട് വയസ്സുള്ള വിവേകാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വീട്ടിലെ ബെഡ്റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അച്ഛൻ ഉണ്ണി വന്നപ്പോൾ വീടിന് പുറത്തായിരുന്നു. ജോലിക്ക് പോയ അമ്മയുമായി വരാമെന്ന് പറഞ്ഞ് പോയതായിരുന്നു. തിരിച്ച് വന്നപ്പോൾ വിവേകിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ചെണ്ടപ്പുറായ AR നഗർ ഹയർസെക്കൻഡറി സ്കൂളിൽ, ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്.
മൃത ദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ
പോസ്റ്റുമോർട്ടത്തിനുശേഷം
ഇന്ന് സംസ്കരിക്കും.
വിദ്യാർത്ഥിയുടെ മരണത്തെ
തുടർന്ന് സ്കൂളിന്
ഇന്ന് അവധി നൽകി.
അതേസമയം SSLC
മോഡൽ പരീക്ഷയ്ക്ക്
മാറ്റമുണ്ടായിരിക്കില്ലെന്ന്
സ്കൂൾ അധികൃതർ
അറിയിച്ചു. വിദ്യാർത്ഥിയുടെ
മരണത്തിൻറെ
ഞെട്ടലിലാണ്
നാടും നാട്ടുകാരും.
ദമ്പതികൾക്ക് ആകെ
രണ്ട് മക്കളാണുള്ളത്.
അതിൽ ഒരു കുട്ടിയണ് മരിച്ചത്. ആത്മഹത്യക്ക്
കാരണം എന്തെന്ന്
വ്യക്തമായിട്ടില്ലെന്ന്
പോലീസ് പറഞ്ഞു.
തിരൂരങ്ങാടി CIയുടെ
നേതൃത്വത്തിൽ
അന്വേഷണം ആരംഭിച്ചു.
..............
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക.
0 Comments