LATEST

6/recent/ticker-posts

Header Ads Widget

വിനയ് ഗോയൽ പുതിയ ജില്ലാ കളക്ടർ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ



                                                    മലപ്പുറം ജില്ലാ കലക്ടറായി വിനയ് ഗോയലിനെ നിയമിച്ചു.സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറുടെ അധിക ചുമതലയും വഹിക്കും. ഉപ തിരഞ്ഞെടുപ്പുകളുടെ ചുമതല വഹിച്ച ജില്ലാ കളക്ടർമാരെ നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ജില്ലയ്ക്ക് പുറത്ത് നിയമിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം ഉണ്ടായിരുന്നു. ചൈത്ര തെരേസ ജോൺ ആണ് പുതിയ മലപ്പുറം ജില്ലാ പോലീസ് മേധാവി.മലപ്പുറം എസ്പി ആർ.വിശ്വനാഥിനെ സ്റ്റേറ്റ് സ്‌പെഷ്യൽ ബ്രാഞ്ച് എസ് ആയി നിയമിച്ചു.

 മലപ്പുറം കലക്ടറായിരുന്ന വി ആർ വിനോദിനെ ലാൻഡ് റവന്യൂ വകുപ്പിൽ ജോയിന്റ് കമീഷണറായി നിയമിച്ചു. തിരുവനന്തപുരം സ്മാർട് സിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ രാഹുൽ കൃഷ്ണ ശർമയെ ആരോ​ഗ്യ- കുടുംബക്ഷേമ വകുപ്പിൽ ജോയിന്റ് സെക്രട്ടറിയായി നിയമിച്ചു.

തിരുവനന്തപുരം സ്മാർട് സിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ചുമതല തുടരുന്നതിനോടൊപ്പം നാഷണൽ ഹെൽത്ത് മിഷൻ സംസ്ഥാന ഡയറക്ടർ, ഇ- ഹെൽത്ത് പ്രൊജക്ട് ഡയറക്ടർ, കേരള ക്ലിനിക്കൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് നടപ്പാക്കുന്നതിനുള്ള സ്പെഷ്യൽ ഓഫീസർ, കേരള മെഡിക്കൽ സർവീസ് കോർപറേഷൻ എംഡി എന്നീ അധിക ചുമതലകളും നൽകിയിട്ടുണ്ട്.


Post a Comment

0 Comments