LATEST

6/recent/ticker-posts

Header Ads Widget

സ്വർണ്ണവില ഇന്നും രണ്ടുതവണ വർദ്ധിച്ചു



സംസ്ഥാനത്ത് സ്വർണ്ണവില ഇന്നും രണ്ടുതവണ വർദ്ധിച്ചു. ഗ്രാമിന് 225 രൂപയുടെ വർദ്ധനവാണ് ഏറ്റവും ഒടുവിൽ ഉണ്ടായത്. 1800 രൂപ പവനും വർദ്ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 14,415 രൂപയും പവന് 1,15,320 രൂപയുമായി ഉയർന്നു. 

ഇന്ന് രാവിലെ ഗ്രാമിന് 460 രൂപയും പവന് 3680 രൂപയും വർദ്ധിച്ചിരുന്നു. ഇതോടെ ഇന്ന് കേരളത്തിൽ സ്വർണത്തിന് വില കൂടിയത് പവന് 5480 രൂപയാണ്. ആഗോള വിപണിയിലും സ്വർണ്ണവില ഉയരുകയാണ്. ഇന്നത്തെ വിലയിൽ ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 10% പണിക്കൂലിയിൽ 1.31 ലക്ഷം രൂപയെങ്കിലും നൽകണം. 

Post a Comment

0 Comments