LATEST

6/recent/ticker-posts

Header Ads Widget

വള്ളുവനാട്ടിൽ നിന്നും വയനാട്ടിലേക്ക് കെ.എസ്.ആർ.ടി.സി; പെരിന്തൽമണ്ണ - സുൽത്താൻ ബത്തേരി - തൃശൂർ പുതിയ സർവീസ് നാളെ മുതൽ!



അരീക്കോട്: വള്ളുവനാട്ടിലെയും വയനാട്ടിലെയും യാത്രക്കാർക്ക് ആശ്വാസമായി പെരിന്തൽമണ്ണ ഡിപ്പോയിൽ നിന്നും പുതിയ ഫാസ്റ്റ് പാസഞ്ചർ സർവീസ് ആരംഭിക്കുന്നു. ജനുവരി 27 ചൊവ്വാഴ്ച മുതൽ മഞ്ചേരി - അരീക്കോട് - മുക്കം വഴി സുൽത്താൻ ബത്തേരിയിലേക്കും തിരിച്ചും തൃശൂരിലേക്കുമാണ് ഈ പുതിയ സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ പെരിന്തൽമണ്ണയിൽ നിന്ന് പുറപ്പെട്ട് ഉച്ചയോടെ ബത്തേരിയിൽ എത്തുന്ന ബസ്, തുടർന്ന് അവിടെ നിന്ന് തൃശൂരിലേക്കും രാത്രിയോടെ തിരിച്ച് പെരിന്തൽമണ്ണയിലേക്കും എത്തുന്ന രീതിയിലാണ് സമയക്രമം.
പ്രധാന സമയവിവരങ്ങൾ താഴെ നൽകുന്നു:
1. പെരിന്തൽമണ്ണ ➞ സുൽത്താൻ ബത്തേരി (രാവിലെ)
പെരിന്തൽമണ്ണ: 07:45 AM
മഞ്ചേരി: 08:25 AM
അരീക്കോട്: 08:55 AM
മുക്കം: 09:15 AM
താമരശ്ശേരി: 09:55 AM
കൽപ്പറ്റ: 11:05 AM
സുൽത്താൻ ബത്തേരി: 11:45 AM
2. സുൽത്താൻ ബത്തേരി ➞ തൃശൂർ (ഉച്ചയ്ക്ക് ശേഷം)
സുൽത്താൻ ബത്തേരി: 02:00 PM
കൽപ്പറ്റ: 02:45 PM
താമരശ്ശേരി: 04:00 PM
മുക്കം: 04:30 PM
അരീക്കോട്: 04:50 PM
മഞ്ചേരി: 05:20 PM
പെരിന്തൽമണ്ണ: 06:10 PM
പട്ടാമ്പി: 06:55 PM
കുന്നംകുളം: 07:20 PM
തൃശൂർ: 08:00 PM
3. തൃശൂർ ➞ പെരിന്തൽമണ്ണ (രാത്രി)
തൃശൂർ: 09:40 PM
ഷൊർണൂർ: 10:40 PM
പട്ടാമ്പി: 11:00 PM
പെരിന്തൽമണ്ണ: 11:45 PM.

Pmna-tsy live ksrtc watsaap ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ 9645171490 ലേക്ക് മെസ്സേജ് ചെയ്യുക.
യാത്രക്കാർക്ക് ബസിന്റെ ലൈവ് ലൊക്കേഷൻ അറിയാൻ 'CHALO APP' ഉപയോഗിക്കാവുന്നതാണ്. സർവീസ് ആരംഭിച്ച ശേഷം സാഹചര്യങ്ങൾക്കനുസരിച്ച് സമയത്തിൽ ചെറിയ മാറ്റങ്ങൾ വരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഡിപ്പോ നമ്പറുകൾ:
പെരിന്തൽമണ്ണ: 9188933806
സു.ബത്തേരി: 9188933819
തൃശൂർ: 9188933797
താമരശ്ശേരി: 9188933811

Post a Comment

0 Comments