LATEST

6/recent/ticker-posts

Header Ads Widget

താങ്കളുടെ നാട്ടിലെ വാർത്തകൾക്ക് 'ഏറനാടൻ നാട്ടുവാർത്ത' കാത്തിരിക്കാറുണ്ട്!

ഏറനാട്ടിൽ നിന്നും ഉരുവം കൊണ്ട് മലയാളക്കരയാകെ ഒരു ട്രെൻഡ് ആയി മാറികൊണ്ടിരിക്കുന്ന 'ഏറനാടൻ നാട്ടുവാർത്ത' എന്ന ഓൺലൈൻ വാർത്താ പോർട്ടൽ താങ്കളുടെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടാകുമെന്നു കരുതട്ടെ.
 ദേശീയ-അന്തർദേശീയ വാർത്തകൾക്കിടയിൽ വശങ്ങളിലേക്ക് മാറ്റിനിർത്തപ്പെടുമായിരുന്ന തികച്ചും പ്രാദേശികമായ വാർത്തകളാണ് ഏറനാടൻ നാട്ടുവാർത്തയുടെ ആദ്യ ഊന്നൽ.

അതോടൊപ്പം വിദ്യാഭ്യാസ, കരിയർ, കലാ-കായിക വാർത്തകളും വലിയ പ്രാധാന്യത്തോടെ _ഏറനാടൻ നാട്ടുവാർത്ത കേരളത്തിലെയും മറുനാട്ടിലെയും മലയാളികളുടെ സജീവമായ ശ്രദ്ധയിൽ എത്തിക്കുന്നു.

 ഫൈസ്ബുക്ക്ഇൻസ്റ്റഗ്രാം , ട്വിറ്റർ, YouTube തുടങ്ങിയ സോഷ്യൽ മീഡിയകളിൽ കൃത്യമായി ഇടപെടലുകൾ നടത്തികൊണ്ടിരിക്കുമ്പോൾ തന്നെ വാട്സ്ആപ് പ്ലാറ്റ്‌ഫോമിൽ ( ലിങ്ക് ) എഴുപത്തിയഞ്ചോളം സജീവ ഗ്രൂപ്പുകളുമായി പുതിയ വാർത്താവിനിമയ പാത ഏറനാടൻ നാട്ടുവാർത്ത ഇതിനകം തന്നെ തെളിയിച്ചിട്ടുണ്ടന്ന കാര്യം അഭിമാനത്തോടെ പറയട്ടെ.

കേരളത്തിന്റെ മുക്ക് മൂലയിൽ നിന്നുള്ള നാടറിയേണ്ട വാർത്തകൾ ഞങ്ങൾ തേടിക്കൊണ്ടേയിരിക്കുകയാണ്.

 താങ്കളുടെ പരിധിയിലുള്ള പഞ്ചായത്ത്/ വാർഡ് തല വാർത്തകളും വിദ്യാഭ്യാസ-കരിയർ സംബന്ധമായ കാര്യങ്ങളും ഏറനാടൻ നാട്ടുവാർത്തയിൽ നൽകണമെന്ന് അപേക്ഷിക്കുന്നതോടൊപ്പം ഈ സംരംഭത്തിന് അകമഴിഞ്ഞ സഹകരണം നൽകണമെന്നും താത്പര്യപ്പെടുന്നു.

എന്ന് 
വിശ്വസ്തതയോടെ,
 പത്രാധിപസമിതി 

 RNI tittle code : 
 KERMAL16369 

Post a Comment

0 Comments