LATEST

6/recent/ticker-posts

Header Ads Widget

2026 പുതുമയും കൗതുകവും നിറച്ച് ഗൂഗിൾ ഡൂഡിൽ

പുതുവർഷത്തിൽ പുതുമയും കൗതുകവും നിറച്ച് ഗൂഗിൾ ഡൂഡിൽ. “2026” എന്ന് എഴുതിയ ഒരു നോട്ട്ബുക്ക്, അത് ഒരു പേനയ്ക്കും ഒരു കപ്പ് കാപ്പിക്കും അടുത്തായി കാണിച്ചിരിക്കുന്നു. തുടർന്ന് "Google" ലെ 'O' എന്ന അക്ഷരം വിവിധ പുതു വർഷ ലക്ഷ്യങ്ങളെ സൂചിപ്പിക്കുന്ന രൂപങ്ങളിലേക്ക് മാറുന്നു. ഇതിൽ ആദ്യമെത്തുന്നത് രണ്ട് ഡംബലുകളാണ്. ശാരീരികക്ഷമതയ്ക്കായുള്ള പ്രതീകമായാണ് ഡംബെൽ കൊണ്ട് അർത്ഥമാക്കുന്നത്. തുടർന്ന് സർഗാത്മകതയ്ക്കായി നൂലിനെയും ഉപയോഗിച്ചിരിക്കുന്നു. ആരോഗ്യകരമായ ഭക്ഷണരീതി പ്രോത്സാഹിപ്പിക്കുന്ന ഷെഫ് തൊപ്പിയും സാലഡും അവതരിപ്പിക്കുക വഴി ആരോഗ്യകരമായ പുതുജീവിതത്തിലേക്കും വഴി തുറക്കുന്നു. ആശ്വാസവും സ്നേഹവും പ്രകടിപ്പിക്കാൻ ഹൃദയ ചിഹ്നമുള്ള കാപ്പി ഗ്ലാസും നോട്ട്ബുക്കും കാണുന്നിടത്ത് ഡൂഡിൽ അവസാനിക്കുന്നു.

പുതുവർഷത്തെ ഒരു “യൂണിവേഴ്സൽ പോസ് ബട്ടൺ” (Universal Pause Button) ആയാണ് ഗൂഗിൾ വിശേഷിപ്പിക്കുന്നത്. ജീവിതത്തിൽ പുതിയ ലക്ഷ്യങ്ങൾ നിശ്ചയിക്കാനും, പഴയ കാര്യങ്ങൾ വിലയിരുത്തി ഒരു പുത്തൻ തുടക്കം കുറിക്കാനുമുള്ള അവസരമാണിതെന്ന് ഗൂഗിൾ തങ്ങളുടെ സന്ദേശത്തിൽ വ്യക്തമാക്കുന്നു. ഈ പുതുവർഷം ഒരു പുതിയ തുടക്കത്തിനുള്ള അവസരമാണെന്ന് ഓർമ്മിപ്പിക്കുകയാണ് ഗൂഗിൾ ഈ ഡൂഡിലിലൂടെ വ്യക്തമാക്കുന്നത്.
ലോകത്തെ പ്രധാന അവധി ദിനങ്ങൾ, ചരിത്രപരമായ നാഴികക്കല്ലുകൾ, സാംസ്കാരിക ഐക്കണുകൾ എന്നിവ ആഘോഷിക്കുന്നതിന് ഗൂഗിൾ ഡൂഡിലുകൾ പ്രാധാന്യം നൽകി വരുന്നു. ദിവസങ്ങളുടെ പ്രത്യേകത അനുസരിച്ചും ട്രെൻഡിനൊപ്പം ചുവടുവെച്ചും മുന്നേറുന്ന ഗൂഗിൾ ഡൂഡിലുകൾക്ക് ആരാധകർ ഏറെയാണ്.

Post a Comment

0 Comments