LATEST

6/recent/ticker-posts

Header Ads Widget

മാനവിക സൗഹാർദ്ദം നിലനിർത്തുന്നതിൽ ഒടമല മഖാം വഹിച്ച പങ്ക് നിസ്തുലം: ഹെറിറ്റേജിയം കോൺഫറൻസ് ഇന്ന് സനദ് ദാന സമ്മേളനം സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും




പെരിന്തൽമണ്ണ: 
മാനവിക സൗഹാർദ്ദം നിലനിർത്തുന്നതിൽ ഒടമല മഖാം വഹിച്ച പങ്ക് നിസ്തുലമെന്ന് 
 ഹെറിറ്റേജിയം കോൺഫറൻസ്.ഒടമല ശൈഖ് ഫരീദ് ഔലിയ (റ) വിന്റെ ആണ്ട് നേർച്ചയോടനുബന്ധിച്ച് ഒടമല ദഅവാ കോളജ് വിദ്യാർത്ഥി സംഘടന ഇമാദ് ന്റെ നേതൃത്വത്തിൽ ശൈഖ് ഫരീദ് ഔലിയ (റ) വിന്റെ ലോകം എന്ന പ്രമേയത്തിൽ സംഘടിപ്പിച്ച ഹെറിറ്റേജിയം കോൺഫറൻസ് 
 നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്തു.
 കോളേജ് പ്രിൻസിപ്പൽ ഫവാസ് ഹുദവി പട്ടിക്കാട് അധ്യക്ഷനായി.
 സി ഹംസ സാഹിബ്, ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി, അബൂബക്കർ ഫൈസി ഒടമല, സിടി ഷാഹിദ് ഹുദവി എന്നിവർ വിഷയാവതരണം നടത്തി.
 മഹല്ല് മുദരിസ് ശരീഫ് ഫൈസി കാരക്കാട്,കോളേജ് വൈസ് പ്രിൻസിപ്പാൾ ഉസ്മാൻ ദാരിമി, സി.കെ മുഹമ്മദ്‌ ഹാജി, സി.പി അഷ്‌റഫ്‌ മൗലവി, ഷമീർ ഫൈസി ഒടമല,അലി കണ്ണാടി, യുസുഫ് പരിയാപുരം,സത്താർ മാസ്റ്റർ, ഫാറൂഖ് ഹുദവി,സി.ടി നൗഷാദലി,ശിബിൽ ഹുദവി,മിദ്‌ലാജ് അമ്മിനിക്കാട്, അനസ് ഒടമല പങ്കെടുത്തു.
ഇന്ന് (വെള്ളിയാഴ്ച) ഉച്ചക്ക് രണ്ടു മണിക്ക് 
 ഒടമല ശൈഖ് ഫരീ ഔലിയ ദഅവാ കോള കോളജ് വാർഷിക സനദ് ദാന സമ്മേളനത്തിന്റെ ഭാഗമായി സ്ഥാന വസ്ത്ര വിതരണവും പൂർവ്വ വിദ്യാർത്ഥി സംഗമവും നടക്കും ദാറുൽ ഹുദാ വൈസ് ചാൻസലർ ബഹാഉദ്ധീ മുഹമ്മദ് നദ് വി,നാഫിഅ്‌ ഹുദവി തിരൂർ
പങ്കെടുക്കും.
 രാത്രി 7:00 മണിക്ക് നടക്കുന്ന വാർഷിക സനദ് ദാന സമ്മേളനം പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പഠനം പൂർത്തിയാക്കിയ 56 യുവ പണ്ഡിതർക്കുള്ള ഫരീദി സനദ് ദാനവും തങ്ങൾ നിർവഹിക്കും. ജലീൽ റഹ്മാനി വാണിയന്നൂർ മുഖ്യപ്രഭാഷണം നടത്തും
 
   
ഫോട്ടോ: ഒടമല മഖാം നേർച്ചയുടെ ഭാഗമായി നടന്ന ഒടമല ഹെറിറ്റേജിയം കോൺഫറൻസ് നജീബ് കാന്തപുരം എംഎൽഎഉദ്ഘാടനം ചെയ്യുന്നു 
===================

Post a Comment

0 Comments