യുവജന കമ്മീഷന്‍ ജില്ലാതല അദാലത്ത് ഇന്ന് (വെള്ളി)
സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം. ഷാജറിന്റെ അധ്യക്ഷതയില്‍ ഇന്ന് (വെള്ളി) രാവിലെ 11 മുതല്‍ മലപ്പുറം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാതല അദാലത്ത് സംഘടിപ്പിക്കും. 18നും 40നുമിടയില്‍ പ്രായമുള്ളവര്‍ക്ക് പരാതികള്‍ കമ്മീഷന് നല്‍കാം. ഫോണ്‍- 0471- 2308630.
മെഗാ കാന്‍സര്‍ സ്‌ക്രീനിംഗ് ക്യാംപ്
വണ്ടൂര്‍ താലൂക്ക് ആശുപത്രി, തിരുവാലി ഹെല്‍ത്ത് ബ്ലോക്ക്-പാണ്ടിക്കാട് കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ കീഴില്‍ ആരോഗ്യഭേരി പദ്ധതിയുടെ ഭാഗമായി ജനുവരി 9, 10, 11 എന്നീ തിയ്യതികളില്‍ മെഗാ ക്യാന്‍സര്‍ മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാംപ് നടക്കും. ഫോണ്‍- 04931- 247378.
മരപ്പണിക്കാര്‍ക്ക് സൗജന്യ ടൂള്‍കിറ്റ്: അപേക്ഷ ക്ഷണിച്ചു
കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പറേഷന്‍ (കാഡ്കോ) കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മരപ്പണിക്കാരായ കരകൗശലവിദഗ്ധരില്‍ നിന്നും സൗജന്യ ടൂള്‍കിറ്റുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. കാഡ്‌കോയുടെ ആര്‍ട്ടിസാന്‍സ് ലേബര്‍ ഡാറ്റാ ബാങ്കില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് അപേക്ഷിക്കാം.
അവസാന തീയതി ജനുവരി 15. Kadcoclt1@gmail.com എന്ന മെയിലിലോ റീജ്യണല്‍ ഓഫീസര്‍, കേരള ആര്‍ട്ടിസാന്‍സ് ഡെവലപ്പ്മെന്റ് കോര്‍പ്പറേഷന്‍, ചെറൂട്ടി റോഡ്, കോഴിക്കോട് 673001 എന്ന വിലാസത്തിലോ അപേക്ഷിക്കാം. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലായിരിക്കും ഗുണഭോക്തൃ നിര്‍ണ്ണയം. ഫോണ്‍-0495 2365254.
എല്‍.ബി.എസ് സെന്ററില്‍ സൗജന്യ കംപ്യൂട്ടര്‍ കോഴ്സ്: അപേക്ഷ ക്ഷണിച്ചു
ഭിന്നശേഷി പഠന കേന്ദ്രവും എല്‍.ബി.എസ് സെന്ററും ചേര്‍ന്ന് ഭിന്നശേഷിക്കാര്‍ക്കായി സൗജന്യമായി നടത്തപ്പെടുന്ന ഡാറ്റാ എന്‍ട്രി, ഡി.ടി.പി എന്നീ കംപ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. എല്‍.ബി.എസ് സെന്ററിന്റെ പരപ്പനങ്ങാടി ഉപകേന്ദ്രത്തിലാണ് പരിശീലനം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് യാത്രാബത്ത, ഭക്ഷണം എന്നിവയ്ക്ക് നിശ്ചിത തുക അനുവദിക്കും. വിശദവിവരങ്ങള്‍ പരപ്പനങ്ങാടി താനൂര്‍ റോഡിലുള്ള ഓഫീസില്‍ ലഭിക്കും. ഫോണ്‍-0494 2411135, 9745208363.
സൗജന്യ പി.എസ്.സി പരിശീലനം
ന്യൂനപക്ഷ ക്ഷേമവകുപ്പിന് കീഴില്‍ വളാഞ്ചേരി കാവുംപുറം മമ്പഉല്‍ ഹുദ സെക്കന്‍ഡറി മദ്റസയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ പരിശീലന കേന്ദ്രത്തില്‍ ജനുവരി 15ന് ആരംഭിക്കുന്ന ആറുമാസം ദൈര്‍ഘ്യമുള്ള സൗജന്യ പി.എസ്.സി പരിശീലന ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പി.എസ്.സി, യു.പി.എസ്.സി, എസ്.എസ്.സി, ബാങ്കിങ് തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് തയാറെടുക്കുന്ന 18 വയസ് പൂര്‍ത്തിയായവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികളുടെ സൗകര്യമനുസരിച്ച് റെഗുലര്‍, ഹോളിഡേ ബാച്ചുകള്‍ ലഭ്യമാണ്. താത്പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ് കോപ്പി, ആധാര്‍ കാര്‍ഡ് കോപ്പി, രണ്ട് പാസ് പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജനുവരി പത്തിന് വൈകീട്ട് നാലിനകം അപേക്ഷിക്കണം. ഫോണ്‍- 9747382154, 04942 954 380, 8714360186.
ഉല്ലാസ് പദ്ധതി മികവുത്സവം ജനുവരി 25 ന്: ജില്ലയില്‍ നിന്നും 1115 പഠിതാക്കള്‍
സാക്ഷരതാമിഷന്‍ അതോറിറ്റിയുടെ കേന്ദ്രാവിഷ്‌കൃത പദ്ധതിയായ ന്യൂ ഇന്ത്യാ ലിറ്ററസി പ്രോഗ്രാമിന്റെ (ഉല്ലാസ്) ഭാഗമായി സംസ്ഥാന തലത്തില്‍ നടക്കുന്ന മികവുത്സവം (സാക്ഷരതാപരീക്ഷ) ജനുവരി 25 ന് നടക്കും. ജില്ലയില്‍ നിന്നും 1115 പഠിതാക്കള്‍ പങ്കെടുക്കും.
0 Comments