LATEST

6/recent/ticker-posts

Header Ads Widget

ന്യൂസ്‌ലാൻഡിനെതിരെയുള്ള ട്വൻറി ട്വൻറി ടീമിനെ നാളെ പ്രഖ്യാപിക്കും: അതെ ടീം തന്നെയാവും അടുത്ത മാസം നടക്കുന്ന ലോകക്കപ്പ് മത്സരത്തിലും പങ്കെടുക്കുക; തിരഞ്ഞെടുപ്പിന് അജിത് അഗാർക്കർ നേതൃത്വം നൽകും

ഇന്ത്യക്ക് ഇത് നിർണായകം!
മുംബൈ ∙ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ശനിയാഴ്ച പ്രഖ്യാപിച്ചേക്കും. ചീഫ് സെലക്ടർ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ജനുവരി 3ന് ഓൺലൈനായി യോഗം ചേർന്ന് ടീമിനെ തിരഞ്ഞെടുക്കുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ജനുവരി 11ന് വഡോദരയിലാണ് ഏകദിന പരമ്പരയിലെ ആദ്യ മത്സരം. 14ന് രാജ്കോട്ടിലും 18ന് ഇൻഡോറിലും യഥാക്രമം രണ്ടും മൂന്നും മത്സരങ്ങൾ അരങ്ങേറും. ഇതിനു ശേഷം അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയുമുണ്ട്. ലോകകപ്പിനുള്ള അതേ ടീമാണ് ട്വന്റി20 പരമ്പരയിലും കളിക്കുന്നത്. 
ഡിസംബർ ആദ്യ വാരത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയായിരുന്നു ഇതിനു മുൻപ് ഇന്ത്യയുടെ ഏകദിന പരമ്പര. ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെ അഭാവത്തിൽ വിക്കറ്റ് കീപ്പർ കെ.എൽ.രാഹുലാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടീമിനെ നയിച്ചത്. ആദ്യത്തെയും അവസാനത്തെയും മത്സരങ്ങൾ ജയിച്ച ഇന്ത്യ, പരമ്പര സ്വന്തമാക്കുകയും ചെയ്തു. ന്യൂസീലൻഡിനെതിരെ പരമ്പരയിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ ടീമിലേക്കു തിരിച്ചെത്തും. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലൂടെ ഗിൽ തിരിച്ചെത്തിയിരുന്നെങ്കിലും പരുക്കിനെ തുടർന്ന് അവസാന രണ്ടു മത്സരങ്ങളിൽ കളിച്ചിരുന്നില്ല. ഇതിനു പിന്നാലെ ട്വന്റി20 ലോകകപ്പിനുള്ള ടീമിൽനിന്നും ഗില്ലിനെ ഒഴിവാക്കിയിരുന്നു. എന്നാൽ ന്യൂസീലൻഡിനെതിരായ ഏകദിന പരമ്പരയിൽ ഗിൽ തന്നെ ഇന്ത്യയെ നയിക്കും.
ഏറനാടൻ നാട്ടുവാർത്ത

പക്ഷേ, വാരിയെല്ലിനേറ്റ പരുക്കിനെത്തുടർന്ന് മത്സരക്കളത്തിൽനിന്നു വിട്ടുനിന്ന വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യറിന് ന്യൂസീലൻഡിനെതിരായ പരമ്പരയും നഷ്ടമാകും. വിജയ് ഹസാരെ ട്രോഫിയിൽ കളിക്കുന്നതിനായി മുംബൈ ടീമിനൊപ്പം താരം ചേരുമെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും ബെംഗളൂരു ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ നടന്ന ടെസ്റ്റുകളിൽ ശ്രേയസ് പരാജയപ്പെട്ടതായാണ് വിവരം. ബാറ്റ് ചെയ്യുമെങ്കിലും 50 ഓവർ തുടർച്ചയായി ഫീൽഡ് ചെയ്യാനുള്ള ഫിറ്റ്നസ് താരം വീണ്ടെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ട്. പരുക്കിനെ തുടർന്ന് ശ്രേയസ്സിന്റെ ശരീരഭാരം ഏകദേശം ആറു കിലോയോളം കുറഞ്ഞിരുന്നു. ഇതു പേശികളുടെ കരുത്തിനെയും ബാധിച്ചു. ഇതോടെ ശ്രേയസ്സിന് പകരം ദക്ഷിണാഫ്രിക്കൻ പരമ്പരയിൽ കളിച്ച ഋതുരാജ് ഗെയ്ക്‌വാദ് ടീമിൽ സ്ഥാനം നിലനിർത്തിയേക്കും.

ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, കിവീസിനെതിരായ ഏകദിന പരമ്പരയിൽ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയും പേസർ ജസ്പ്രീത് ബുമ്ര എന്നിവരുമുണ്ടാകില്ല. ട്വന്റി20 ലോകകപ്പിന് മുന്നോടിയായി വർക്‌ലോഡ് മാനേജ്മെന്റിന്റെ ഭാഗമായാണ് ഇരു താരങ്ങളെ ടീമിൽനിന്ന് ഒഴിവാക്കുന്നതെന്നാണ് വിവരം. ഏകദിന പരമ്പരയ്ക്കു പിന്നാലെ നടക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ടീമിൽ ഇരുവരും കളിച്ചേക്കും. ലോകകപ്പിനുള്ള അതേ ടീമാണ് ട്വന്റി20 പരമ്പരയിലും കളിക്കുന്നത്. ലോകകപ്പ് ടീമിൽ ഹാർദിക്കും ബുമ്രയുമുണ്ട്.

ബുമ്രയുടെ അഭാവത്തിൽ പേസർ മുഹമ്മദ് ഷമി, ടീമിലേക്ക് തിരിച്ചെത്തുമോ എന്നും ആരാധകർ ഉറ്റുനോക്കുന്നു. കഴിഞ്ഞ വർഷം നടന്ന ചാംപ്യൻസ് ട്രോഫി ടൂർണമെന്റിലാണ് ഷമി അവസാനമായി ഇന്ത്യൻ ജഴ്സി അണിഞ്ഞത്. ആഭ്യന്തര മത്സരങ്ങളിൽ ഉൾപ്പെടെ മികച്ച പ്രകടനം പുറത്തെടുത്തിട്ടും താരത്തെ നിരന്തരം ടീമിൽനിന്ന് ഒഴിവാക്കുകയായിരുന്നു. 2027 ഏകദിന ലോകകപ്പ് മുന്നിൽ കണ്ട് താരത്തെ ടീമിലേക്ക് തിരികെ കൊണ്ടുവരാൻ ശ്രമം നടക്കുന്നതായി സൂചനയുണ്ട്. അങ്ങനെയെങ്കിൽ ന്യൂസീലൻഡിനെതിരായ പരമ്പരയിൽ താരം സ്ഥാനം പിടിച്ചാൽ അദ്ഭുതമില്ല.

ഏകദിന ടീമിലെ രണ്ടാം വിക്കറ്റ് കീപ്പറായ ഋഷഭ് പന്തിന്റെ കാര്യത്തിലും ആകാംക്ഷ നിലനിൽക്കുന്നു. താരത്തെ ഏകദിന ടീമിൽനിന്ന് ഒഴിവാക്കുമെന്നാണ് റിപ്പോർട്ടുകൾ. പകരം, ആഭ്യന്തര മത്സരങ്ങളിൽ തിളങ്ങുന്ന ഇഷാൻ കിഷനെ പകരം ടീമിലെടുക്കുമെന്നും വിവരമുണ്ട്. ഇഷാൻ കിഷന്റെ ക്യാപ്റ്റൻസിയിൽ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ജാർഖണ്ഡ് കിരീടം നേടിയിരുന്നു. വിജയ് ഹസാരെ ട്രോഫിയിലും താരം ഫോമിലാണ്. എന്നാൽ വിജയ് ഹസാരെയിൽ ഡൽഹി ക്യാപ്റ്റനായ ഋഷഭ് പന്തിന് കാര്യമായ പ്രകടനം പുറത്തെടുക്കാനായിട്ടില്ല.

Post a Comment

0 Comments