താണിക്കൽ ജുമാ മസ്ജിദ് ഖബറസ്ഥാനിൽ അന്ത്യവിശ്രമം
കോഡൂർ: സൗദി അറേബ്യയിൽ അന്തരിച്ച കോഡൂർ സ്വദേശി ഊരോതൊടി മുഹമ്മദലിയുടെ മയ്യിത്ത് ഖബറടക്കി. വെള്ളിയാഴ്ച രാത്രിയാണ് പ്രവാസലോകത്ത് നിന്ന് മുഹമ്മദലിയുടെ അപ്രതീക്ഷിത വിയോഗവാർത്ത നാട്ടിലെത്തിയത്. ആറ് മാസങ്ങൾക്ക് മുമ്പ് കുടുംബത്തോടൊപ്പം അവധി ആഘോഷിച്ച് മടങ്ങിയ മുഹമ്മദലിയുടെ വേർപാട് നാടിന്റെ നൊമ്പരമായി മാറി.
റിയാദ് കെ.എം.സി.സി വെൽഫയർ വിങ്ങിന്റെ സഹായത്തോടെ നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി ഇന്ന് രാവിലെയാണ് മയ്യിത്ത് നാട്ടിലെത്തിച്ചത്. ഉച്ചയോടെ താണിക്കൽ ജുമാ മസ്ജിദ് ഖബറസ്ഥാനിൽ വൻ ജനവലിയുടെ സാന്നിധ്യത്തിൽ ഖബറടക്കം നടന്നു.
മയ്യിത്ത് നാട്ടിലെത്തിക്കുന്നതിന് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് തിരൂർകാട്, ജാഫർ വീമ്പൂർ, റിയാദ് കോഡൂർ പഞ്ചായത്ത് കെ.എം.സി.സി കോഡിനേറ്റർ ഷുക്കൂർ വടക്കേമണ്ണ, കോട്ട സൈതലവി പെരിങ്ങോട്ടുപുലം, സുഹൃത്ത് മൻസൂർ മണ്ണാർക്കാട്, കെ.ടി ബാബു എന്നിവർ പ്രവാസലോകത്ത് സജീവമായി രംഗത്തുണ്ടായിരുന്നു.
നാട്ടിൽ നിന്നും ഊരോത്തൊടി മൊയ്‌ദീൻ കുട്ടി ഹാജി, പി.പി റഹീം ഫൈസി, സാബു മാസ്റ്റർ, ടി.ടി ശരീഫ്, സബീറലി ഊരോത്തൊടി, ജസീൽ യു എന്നിവരും ദുബൈ KMCC താണിക്കൽ കൂട്ടായ്മയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. പ്രിയപ്പെട്ടവനെ അവസാനമായി ഒരു നോക്ക് കാണാൻ സൗകര്യമൊരുക്കിയ എല്ലാവരോടും പ്രദേശവാസികളും കുടുംബാംഗങ്ങളും കടപ്പാട് അറിയിച്ചു.
0 Comments