LATEST

6/recent/ticker-posts

Header Ads Widget

സ്വർണവിലയിൽ ഇന്ന് റോക്കറ്റ് കുതിപ്പ് ! പവന് 8640 കൂടി പവന്ന് 1,31,160 രൂപയായി ഉയർന്നു.



കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ വർധന. ഗ്രാമിന് 1080 രൂപയുടെ വർധനയാണ് ഇന്നുണ്ടായത്. 16,395 രൂപയായി ഒരു ഗ്രാം സ്വർണത്തിന്റെ വില വർധിച്ചു. പവന്റെ വില 8640 രൂപ വർധിച്ച് 1,31,160 രൂപയായി ഉയർന്നു. 18 കാരറ്റ് സ്വർണത്തിന്റെ വില ഗ്രാമിന് 885 രൂപയും 14 കാരറ്റിന്റെ വില 690 രൂപയും വർധിച്ചു. ചരിത്രത്തിലാദ്യമായാണ് സ്വർണത്തിന് ഒരു ദിവസംഇത്രയും വലിയ വർധനവ് ഉണ്ടാവുന്നത്.

സ്പോട്ട് ഗോൾഡിന്റെ വിലയിലും ഇന്ന് വൻ വർധനയുണ്ടായിട്ടുണ്ട്. വില 2.6 ശതമാനം വർധിച്ച് ഔൺസിന് 5,538.69 ഡോളറായി ഉയർന്നു. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കും ഉയർന്നിട്ടുണ്ട്. യു.എസ് സമ്പദ്‍വ്യവസ്ഥയിൽ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥയും ആഗോള വ്യാപാര പ്രതിസന്ധിയുമാണ് സ്വർണവിലയുടെ റോക്കറ്റ് കുതിപ്പിന് പിന്നിൽ. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് സ്വർണവില വർധിച്ചിരുന്നു.

അതേസമയം, സ്വർണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകങ്ങളിലൊന്നായ യു.എസിലെ വായ്പ പലിശനിരക്ക് സംബന്ധിച്ച പ്രഖ്യാപനം രാജ്യത്തിന്റെ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഇന്ന് നടത്തി. പലിശനിരക്ക് 3.5 ശതമാനത്തിൽ 3.75 ശതമാനത്തിനും ഇടയിൽ തുടരുമെന്ന് ഫെഡറൽ റിസർവ് യോഗത്തിന് ശേഷം ചെയർമാൻ ജെറോം പവൽ അറിയിച്ചു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ കടുത്ത സമ്മർദത്തെ അവഗണിച്ചാണ് ഫെഡറൽ റിസർവ് തീരുമാനം പ്രഖ്യാപിച്ചത്. എന്നാൽ, പുതുതായി എത്തുന്ന ഫെഡറൽ റിസർവ് ചെയർമാന്റെ നടപടികളെ സംബന്ധിച്ച ആശങ്ക വിപണികളിൽ പ്രകടമാണ്. ഇതും സ്വർണവിലയെ സ്വാധീനിച്ചുവെന്ന് വേണം വിലയിരുത്താൻ.


Post a Comment

0 Comments