LATEST

6/recent/ticker-posts

Header Ads Widget

കൈയ്യിൽ കാശുണ്ടെങ്കിലും മദ്യം കിട്ടില്ല! ബെവ്‌കോയുടെ പുതിയ പരിഷ്കാരം ഫെബ്രുവരി 15 മുതൽ; എതിർപ്പുമായി ജീവനക്കാർ


തിരുവനന്തപുരം: ബെവ്‌കോയുടെ പ്രീമിയം മദ്യവിൽപന ശാലകളിൽ ഇനിമുതൽ കറൻസി ഇടപാടുകൾ ഉണ്ടാവില്ല. ഫെബ്രുവരി 15 മുതൽ പ്രീമിയം കൗണ്ടറുകൾ വഴി മദ്യം വാങ്ങുന്നവർക്ക് ഡിജിറ്റൽ പേയ്‌മെന്റ് സംവിധാനങ്ങൾ (UPI, കാർഡുകൾ) മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ എന്ന് ബെവ്‌കോ അറിയിച്ചു. ഇടപാടുകൾ വേഗത്തിലാക്കാനും തിരക്ക് കുറയ്ക്കാനും സാമ്പത്തിക കാര്യങ്ങളിൽ കൂടുതൽ സുതാര്യത ഉറപ്പാക്കാനുമാണ് ഈ പരിഷ്കാരം.
പിസി ന്യൂസ്‌ വാർത്ത,
ബെവ്‌കോയുടെ ഈ തീരുമാനത്തിനെതിരെ ജീവനക്കാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. നിലവിൽ മദ്യം വാങ്ങുന്നവരിൽ 70 ശതമാനത്തോളം പേരും പണമായാണ് പണമടയ്ക്കുന്നത്. പെട്ടെന്നുള്ള ഈ മാറ്റം ഉപഭോക്താക്കളെ വലയ്ക്കുമെന്ന് ജീവനക്കാർ പറയുന്നു. ഡിജിറ്റൽ പണമിടപാടുകൾ മാത്രം നിർബന്ധമാക്കുന്നത് ജീവനക്കാരും മദ്യം വാങ്ങാൻ എത്തുന്നവരും തമ്മിലുള്ള വാക്കേറ്റത്തിനും തർക്കങ്ങൾക്കും വഴിതെളിക്കുമെന്ന് ഇവർ ഭയപ്പെടുന്നു. പ്രായോഗിക ബുദ്ധിമുട്ടുകൾ പരിഗണിച്ച് ഈ ഉത്തരവ് പിൻവലിക്കണമെന്നാണ് ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം

Post a Comment

0 Comments